പ്രണയിക്കാന്‍ പോകുന്നതിനു മുമ്പേ  നിങ്ങള്‍ സ്‌നേഹിക്കാന്‍ പഠിക്കൂ

By Speak UpFirst Published Apr 5, 2019, 5:00 PM IST
Highlights

എനിക്കും പറയാനുണ്ട്. ആമി രജി എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

എന്തൊരു വിചിത്രമായ ലോകമാണിത്! 

പ്രണയിച്ചാലും കുറ്റം, പ്രണയിച്ചില്ലെങ്കിലും കുറ്റം. പ്രണയത്തിന്റെ പേരില്‍, ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം. 

തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ചിത അണയും മുമ്പേ മറ്റൊരു പെണ്‍കുട്ടി കൂടെ സമാനരീതിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു.

പ്രേമത്തിന്റെ പേരില്‍ നരാധമന്‍മാര്‍ കെടുത്തി കളഞ്ഞത് ഒരുപാട് പ്രതീക്ഷയോടെ കൊളുത്തിവെച്ച കെടാവിളക്കുകള്‍ ആണ്. 

ഈ ക്രൂരതക്ക് മുമ്പേ എപ്പോഴെങ്കിലും ഇവന്മാര്‍ ചിന്തിച്ചിട്ടുണ്ടാകുമോ. തന്റെ സഹോദരിയെ ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടാകുമോ,  അവള്‍ക്കും ഇതുപോലെ സംഭവിക്കുമോ എന്നൊക്കെ. അതിന് ഒരു ചാന്‍സും ഇല്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലല്ലോ..

ഒരു കാര്യം ചോദിക്കട്ടെ,  പ്രേമമാണോ ഭൂമിയിലെ ഏറ്റവും വലിയ കാര്യം ? ഞാന്‍ പറയുന്നു, സ്‌നേഹമാണ് വിലമതിക്കാനാവാത്തതായിട്ടുള്ളത് എന്ന്. 

പ്രണയിക്കാന്‍ പോകുന്നതിനു മുമ്പേ സ്‌നേഹിക്കാന്‍ പഠിക്കണം. വീടിന്റെ അകത്തളങ്ങളിലെ ജീവനുള്ളവയെ സ്‌നേഹിച്ച്,  സ്‌നേഹത്തിന്റെ ബാലപാഠം വീട്ടില്‍ നിന്നും പഠിച്ചവന് ഒരിക്കലും ഇത്തരം വൈകൃതങ്ങള്‍ കാണിക്കാന്‍ കഴിയില്ല. 

പ്രേമനൈരാശ്യത്തില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന രീതി മാറി. ഇപ്പോള്‍ എല്ലാം ഫാഷനബിള്‍ ആയി. 'ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി' എന്ന ചൊല്ല് ഇവിടെ ഓര്‍ത്തുപോകുന്നു.... 

വികലമായ സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ ദുരന്തമാണ് ഇത്തരം സംഭവങ്ങള്‍. ചെയ്യുന്ന പ്രവൃത്തിക്ക് അതെ രീതിയില്‍ തിരിച്ചടി കൊടുത്താല്‍  തീരാവുന്ന ഫാഷനെ ഇന്ന് കേരളത്തില്‍ ഉള്ളൂ. അന്യനാട്ടിലെ ശിക്ഷകള്‍ ഇവിടെയും കൊണ്ടുവരേണ്ടിയിരിക്കുന്നു. നിമിഷങ്ങള്‍ പോലും വൈകാതെ,  ഇര അനുഭവിച്ചത് വേട്ടക്കാരനും അനുഭവിക്കണം.

എന്നിട്ടും നന്നായില്ലെങ്കില്‍,  മനുഷ്യര്‍ ഒന്നടങ്കം കാട്ടില്‍ പോകട്ടെ. മൃഗങ്ങള്‍ നാട്ടിലേക്ക് വരട്ടെ!

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

click me!