Science : ടയറുകള്‍ക്ക് എന്താണ് കറുപ്പ് നിറം?

By Web TeamFirst Published Dec 6, 2021, 7:55 PM IST
Highlights

റബ്ബറിന്റെ സ്വാഭാവിക നിറം മങ്ങിയ വെളുപ്പല്ലേ.. പിന്നെ ടയറെന്താ കറുത്തിട്ട്?

റബ്ബറിന്റെ സ്വാഭാവിക നിറം മങ്ങിയ വെളുപ്പല്ലേ.. പിന്നെ ടയറെന്താ കറുത്തിട്ട്?

ഉത്തരം, ചിലര്‍ക്കെങ്കിലും അറിയാം.  പ്രതി, carbon black ആണ്. 

ഇവനെ കൂട്ട് പിടിക്കാന്‍ ഉള്ള പ്രധാന കാരണവും ഒരു പക്ഷെ അറിയും. അതു കറുപ്പു നിറത്തിന്റെ പ്രത്യേകതയുമായി ബന്ധപ്പെട്ടതാണ്. ചൂട് പുറത്തേക്കു വിസരണം ( radiate) ചെയ്യാന്‍ കറുപ്പു നിറത്തിന് കഴിയും. 

...................................

Read More: നിലാവില്‍ ആ പൂവ് ഇരുണ്ടുപോവുന്നത് എന്തുകൊണ്ടാണ്?

...................................


 
റോഡുമായും, വാഹനം ഓടുമ്പോഴും ഉണ്ടാവുന്ന friction ( ഘര്‍ഷണം )ടയറിനെ നന്നായി ചൂടു പിടിപ്പിക്കും. ഈ ചൂടിനെ പുറത്തേക്കു കളഞ്ഞില്ലെങ്കില്‍ ടയര്‍ ചൂടായി പൊട്ടിത്തെറിക്കാം. അതില്‍ നിന്നും കാര്‍ബണ്‍ ബ്ലാക്കിന്റെ കറുപ്പു നിറം ടയറിനെയും അതുവഴി വാഹനത്തെയും രക്ഷിക്കുന്നു. 

(വെളുത്ത കപ്പിലും, കറുത്ത കപ്പിലും ഒഴിച്ചു വച്ച ചായയില്‍ ആദ്യം തണുക്കുക കറുത്തതില്‍ ഉള്ളതാണ്. ഇതേ കാരണം തന്നെ. പക്ഷെ, കറുപ്പു നിറം perfect emitter and perfect absorber കൂടിയാണ്, ട്ടോ.. ചിലര്‍ക്ക് ഇപ്പോള്‍, കറുത്ത വസ്ത്രങ്ങള്‍ ചൂട് കൂട്ടുന്നത് എന്താണെന്നു സംശയം വന്നേക്കാം.. അതാണ് സൂചിപ്പിച്ചത്..)

.......................................

Read More: നിറങ്ങള്‍ വാര്‍ന്നു പോയാല്‍ എങ്ങനെയിരിക്കും പ്രകൃതി?

Read More: നീലാകാശത്തിനു പിന്നിലെ കറുപ്പു മറ!

.......................................

ഇനിയുമുണ്ട് : ടയറിന് strength കൊടുക്കുന്നതില്‍ വള്‍ക്കനൈസേഷനൊപ്പം ഈ carbon black നും പങ്കുണ്ട്.

സൂര്യ പ്രകാശത്തിലെ യു വി കിരണങ്ങള്‍ ടയറുമായി photodegradation നടന്നു രണ്ടാമത്തെ ചിത്രത്തിലെ പോലെ പ്രശ്‌നം ഉണ്ടാവുന്നതില്‍ നിന്നും carbon black ഈ uv rays നെ ആഗിരണം ചെയ്തു സംരക്ഷണം നല്‍കുന്നു.

ഘര്‍ഷണം  മൂലം ഉണ്ടാവുന്ന ഇലക്ട്രിക് ചാര്‍ജിനെ കണ്ടക്ട് ചെയ്തു കളയുന്നതും ഇതേ കൂട്ടുകാരന്‍ ആണ്.

കറുപ്പിന് ഏഴഴക് ഉണ്ട്, ഇല്ലേ?
 

click me!