വീഡിയോ: ശല്ല്യപ്പെടുത്തിയ കസ്റ്റമറെ പഞ്ഞിക്കിട്ട് വെയിട്രസ്

web desk |  
Published : Feb 03, 2022, 04:38 PM ISTUpdated : Mar 22, 2022, 07:12 PM IST
വീഡിയോ: ശല്ല്യപ്പെടുത്തിയ കസ്റ്റമറെ പഞ്ഞിക്കിട്ട് വെയിട്രസ്

Synopsis

പെട്ടെന്നാണ് അതുവഴി കടന്നുപോയ ഒരാള്‍ എമിലിയയുടെ പിറക് വശത്ത് തോണ്ടിയത്. ഒന്നും നോക്കിയില്ല അവന്‍റെ പിറകെ തന്നെ പോയി അവനെ എടുത്തിട്ടടിച്ചു

എമിലിയ ഹോല്‍ഡന്‍ ഇരുപത്തിയൊന്നുകാരിയായ വെയിട്രസാണ്. തന്നെ തോണ്ടാന്‍ വന്ന  കസ്റ്റമറെ എടുത്തിട്ട് പെരുമാറിയിരിക്കുകയാണ് എമിലിയ.

ഓര്‍ഡറെടുത്ത് വന്ന ശേഷം മെനു കാര്‍ഡും മറ്റും വച്ചിരുന്ന കൌണ്ടറിനടുത്ത് നില്‍ക്കുകയായിരുന്നു എമിലിയ. പെട്ടെന്നാണ് അതുവഴി കടന്നുപോയ ഒരാള്‍ എമിലിയയുടെ പിറക് വശത്ത് തോണ്ടിയത്. ഒന്നും നോക്കിയില്ല അവന്‍റെ പിറകെ തന്നെ പോയി അവനെ എടുത്തിട്ടടിച്ചു. അപ്പോഴേക്കും അവളുടെ കൂടെ ജോലി ചെയ്യുന്നവര്‍ തന്നെ പോലീസിനെ വിളിച്ചിരുന്നു. അയാളെ പോലീസ് കൊണ്ടുപോയി. 

സംഭവത്തെ കുറിച്ച് എമിലിയ പറയുന്നതിങ്ങനെ, ' അപ്പോഴെന്താണോ ചെയ്യാന്‍ തോന്നിയത് അതാണ് ഞാന്‍ ചെയ്തത്. എങ്ങനെയുള്ള വസ്ത്രം ധരിക്കുന്നുവെന്നൊന്നും മറ്റാര്‍ക്കും നോക്കേണ്ട കാര്യമില്ല. നമ്മുടെ ദേഹത്ത് തൊട്ടാല്‍ പ്രതികരിക്കാന്‍ നമുക്കാണ് അധികാരം.'

ഏതായാലും എമിലിയയെ ഉപ്രദ്രവിച്ചവന് മേലാല്‍ ആരെയും ഉപദ്രവിക്കുമെന്ന് തോന്നുന്നില്ല. 
 

കടപ്പാട്: ഡെയ്ലി മെയില്‍

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

സിംഗപ്പൂർ ജീവിതം നിങ്ങളെ അടിമുടി മാറ്റുമെന്ന് ഇന്ത്യൻ വംശജയായ യുവതി; വീഡിയോ വൈറൽ
ഇറാൻ യുദ്ധം; ട്രംപ് അസ്വസ്ഥൻ? ട്രംപിന് ശക്തി പകരാൻ ഓവൽ ഓഫീസിൽ പ്രാർത്ഥന നടത്തി പാസ്റ്റർമാർ