
ബംഗളുരു: മദ്യപിച്ച് കോണ്‍തെറ്റിയ കുരങ്ങിന്റെ വിക്രിയകള്‍ സോഷ്യൽമീഡിയായിൽ വൈറലാകുന്നു. ബംഗളുരുവിലെ കമ്മനഹള്ളിയിലുള്ള ദിവാകർ ബാർ ആൻഡ് റസ്റ്റൊറന്റിലാണ് ബോധം നഷ്ടപ്പെട്ട കുരങ്ങന്റെ ചെയ്തികൾ അരങ്ങേറിയത്. ഈ ബാറിൽ സ്ഥിരം എത്തുന്നതാണ് കുരങ്ങൻ. ഇവിടെ എത്തുന്നവർ കഴിച്ചിട്ടു മിച്ചം വയ്ക്കുന്ന മദ്യവും ആഹാരവുമെല്ലാം ഈ കുരങ്ങൻ എടുത്തുകഴിക്കാറുണ്ട്.
ഇവിടെ എത്തുന്നതിൽ നിന്ന് റസ്റ്റാറന്റിന്റെ അധികൃതർ ഈ കുരങ്ങനെ തടയാറുമില്ല. പതിവുപോലെ ഒരു ദിവസം ഇവിടെ എത്തിയ കുരങ്ങൻ അളവിൽ കൂടുതൽ മദ്യം കഴിച്ചതാണ് സംഭവത്തിനു കാരണം. തുടർന്ന് ഇവിടെ എത്തിയ ആളുകളെ ഉപദ്രവിക്കാനായി പിന്നീടുള്ള കുരങ്ങന്റെ ശ്രമം. പഴവും മറ്റ് ഭക്ഷണങ്ങളുമെല്ലാം നൽകി കുരങ്ങനെ വരുതിയിലാക്കാൻ നോക്കിയിട്ടും ശ്രമം വിജയിച്ചില്ല. മാത്രമല്ല കുരങ്ങൻ അക്രമകാരിയാകുന്നത് കണ്ട് ബാറിലെത്തിയവർ ഓടി രക്ഷപെടുകയും ചെയ്തു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.