തോറ്റുപോകുന്നവര്‍ക്ക് ബുദ്ധി കൂടുമെന്ന് പഠനം

By Web DeskFirst Published Jun 25, 2018, 6:54 PM IST
Highlights
  • ഐ.ക്യു 1.197 പോയിന്‍റ് മുതല്‍ 5.229 വരെ കൂടുമെന്നും പഠനം പറയുന്നു
  • സൈക്കോളജിക്കല്‍ സയന്‍സ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചത്

ഒരേ ക്ലാസില്‍ തന്നെ രണ്ട് വര്‍ഷം ഇരിക്കേണ്ടി വരുന്നവരെ സാധാരണ കുറ്റപ്പെടുത്താറാണ് പതിവ്. എന്നാല്‍ ഒരേ ക്ലാസില്‍ തന്നെ ഒരു വര്‍ഷം കൂടി അധികമിരുന്നാല്‍ ഐ.ക്യു (Intelligence quotient) കൂടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. സൈക്കോളജിക്കല്‍ സയന്‍സ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട ലേഖനം പ്രസിദ്ധീകരിച്ചത്. 

ഇങ്ങനെയുള്ളവരില്‍ ബുദ്ധി കൂടും. ഐ.ക്യു 1.197 പോയിന്‍റ് മുതല്‍ 5.229 വരെ കൂടുമെന്നും പഠനം പറയുന്നു. ഇങ്ങനെ അധികവര്‍ഷമിരുന്നവരില്‍ നടത്തിയ പഠനമാണ് ഇത് തെളിയിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.  'ശക്തമായ തെളിവോടെയാണ് വിദ്യാഭ്യാസം അധികവര്‍ഷമെടുത്ത് പൂര്‍ത്തിയാക്കുന്നവരില്‍ ഐ.ക്യു കൂടുമെന്ന് പറയുന്നതെ'ന്ന് പഠനം നടത്തിയ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ സ്റ്റുവര്‍ട്ട് റിച്ചി പറയുന്നു.

42 തരം വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. അധിക വര്‍ഷം സ്കൂളില്‍ പോയവരുടെ ഐ.ക്യു ഒരു പോയിന്‍റ് മുതല്‍ അഞ്ച് പോയിന്‍റ് വരെ കൂടുമെന്നും അതില്‍ നിന്നും മനസിലായെന്നും റിച്ചി പറയുന്നു. 

click me!