'പ്രിയപ്പെട്ടൊരാള്‍ മരിക്കുമ്പോഴാണ് നമ്മള്‍ ചിലതെല്ലാം തിരിച്ചറിയുന്നത്'

By Web TeamFirst Published Feb 24, 2019, 4:36 PM IST
Highlights

എന്‍റെ സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. റിസല്‍ട്ട് മോശമായതായിരുന്നു കാരണം. എനിക്കെന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. ഞങ്ങളവനെ ആശുപത്രിയിലെത്തിച്ചു. ഞാനെന്നെ തന്നെ നുള്ളി നോക്കി. കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു. അവന്‍ പോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവന്‍റെ  മണമുള്ള തലയണ കെട്ടിപ്പിടിച്ചായിരുന്നു ആ രാത്രികളിലെല്ലാം ഞാനുറങ്ങിയിരുന്നത്. എന്‍റെ മാതാപിതാക്കളാണ് അവനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. പക്ഷെ, അതങ്ങനെ ആയിരുന്നില്ല. അവരത്രയും ഞങ്ങളോട് പ്രശ്നങ്ങളില്ലാത്തവരായിരുന്നു. 

നമുക്ക് പ്രിയപ്പെട്ടൊരാളെ നഷ്ടമാകുമ്പോഴാണ് ജീവിതത്തെ കുറിച്ചുള്ള പല പാഠങ്ങളും നമുക്ക് മനസിലാകുന്നത്. അങ്ങനെയൊരു അനുഭവമാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുന്നത്. സഹോദരന്‍ ആത്മഹത്യ ചെയ്തതിനെ കുറിച്ച് ഓര്‍ക്കുകയാണ് സഹോദരി. റിസല്‍ട്ട് മോശമായതിനാലാണ് അവന്‍ ആത്മഹത്യ ചെയ്തത്. ഒരുപക്ഷെ, താനവനോട് സംസാരിച്ചിരുന്നുവെങ്കില്‍ അവന്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും അവളോര്‍ക്കുന്നുണ്ട്. നമ്മളെ സ്നേഹിക്കുന്നവരെ ഒരു നിമിഷത്തേക്ക് പോലും തനിച്ചാക്കരുതെന്നും അവള്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ്: ഞാനും അനിയനും തമ്മില്‍ ആറ് വയസ്സിന്‍റെ വ്യത്യാസമുണ്ട്. മൂത്തയാളെന്ന നിലയില്‍ ഞാനായിരുന്നു വീട്ടിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ഒരുദിവസം അമ്മയും അച്ഛനും പുറത്തു പോയിരിക്കുകയായിരുന്നു. സഹോദരന്‍ എന്നോട് മുകളിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ, ഒറ്റയ്ക്ക് പോവാന്‍ എനിക്ക് പേടിയായിരുന്നു. പക്ഷെ, അവന്‍ ഉറക്കെ പാട്ട് പാടി. ഞാന്‍ ലൈറ്റ് ഓഫാക്കി താഴെയിറങ്ങുന്നതു വരെ അവനത് തുടര്‍ന്നു. എന്‍റെ പേടി കുറഞ്ഞു. അവനെന്‍റെ ഭയമില്ലാതാക്കുകയായിരുന്നുവെന്ന് എനിക്ക് മനസ്സിലായി.

ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്വഭാവമുള്ളവരായിരുന്നു. അവന്‍ ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. പക്ഷെ, ഞാന്‍ അങ്ങനെ അല്ലായിരുന്നു. അവന്‍ സല്‍മാന്‍ ഫാനായിരുന്നു, ഞാന്‍ ഷാരൂഖ് ഫാനും. പല കാര്യങ്ങളിലും നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നമ്മള്‍ സഹോദരങ്ങളായിരുന്നു. നമ്മള്‍ സ്നേഹിക്കുകയും പട്ടിയേയും പൂച്ചയേയും പോലെ വഴക്കിടുകയും ചെയ്തു. 

ബോംബെയില്‍ വന്നപ്പോള്‍ ഞങ്ങളൊരു മുറിയിലാണ് കഴിഞ്ഞത്. എല്ലാ രാത്രിയിലും ഞങ്ങള്‍ കുറേനേരം സംസാരിച്ചിരിക്കും. ഞങ്ങളുടെ അവസാനത്തെ സംഭാഷണം ഞാനിന്നും ഓര്‍ക്കുന്നുണ്ട്. അവന്‍റെ കോളേജിലെ റിസല്‍ട്ട് വരുന്നത് പിറ്റേന്നായിരുന്നു. അവനതിനെ കുറിച്ച് ആകുലപ്പെട്ടിരുന്നു. പക്ഷെ, ഞാനതത്ര കാര്യമാക്കിയിരുന്നില്ല. ഞാനവനോട് ഉറങ്ങാന്‍ പറഞ്ഞു. ഞാനുണരുമ്പോഴേക്കും അവന്‍ കോളേജില്‍ പോയിരുന്നു. ഞാനിന്നും ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നുണ്ട്. അന്നെനിക്ക് വാര്‍ഷികമായിരുന്നു. അമ്മ എന്‍റെ കൂടെ അവിടെ വന്നിരുന്നു. അച്ഛന്‍ ടൌണില്‍ പോയിരിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് ഞാനും അമ്മയും തിരികെ വന്നു. കാളിങ്ങ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ആരും മിണ്ടുന്നുമുണ്ടായിരുന്നില്ല. എന്തോ സംഭവിച്ചു എന്ന് നമുക്ക് തോന്നി. 

എന്‍റെ സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. റിസല്‍ട്ട് മോശമായതായിരുന്നു കാരണം. എനിക്കെന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. ഞങ്ങളവനെ ആശുപത്രിയിലെത്തിച്ചു. ഞാനെന്നെ തന്നെ നുള്ളി നോക്കി. കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു. അവന്‍ പോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവന്‍റെ  മണമുള്ള തലയണ കെട്ടിപ്പിടിച്ചായിരുന്നു ആ രാത്രികളിലെല്ലാം ഞാനുറങ്ങിയിരുന്നത്. എന്‍റെ മാതാപിതാക്കളാണ് അവനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. പക്ഷെ, അതങ്ങനെ ആയിരുന്നില്ല. അവരത്രയും ഞങ്ങളോട് പ്രശ്നങ്ങളില്ലാത്തവരായിരുന്നു. 

ഒന്നെനിക്ക് മറക്കാനാകില്ല. തകര്‍ന്നു പോയ അവര്‍ എങ്ങനെയാണ് തിരിച്ച് കരുത്തുറ്റവരായതെന്ന്. അച്ഛന്‍ പതിയെ ജോലിക്ക് പോയി തുടങ്ങി. അമ്മ എന്നെ സ്നേഹിച്ച് കഴിഞ്ഞു. എന്നെ കരുത്തുള്ളവളാക്കിയതിന് എനിക്കവരോട് നന്ദിയുണ്ട്. 

ഇപ്പോഴും നമുക്കവനെ മിസ് ചെയ്യുന്നുണ്ട്. അവനില്ലാത്ത നാളുകളെ കുറിച്ചോര്‍ത്ത് കരയുന്നതിന് പകരം അവന്‍ കൂടെയുണ്ടായിരുന്ന വര്‍ഷങ്ങളെ കുറിച്ചാണ് ഞാനോര്‍ക്കുന്നത്. ഭാവിയെ കുറിച്ച് ഭയമില്ലാതെയാകാന്‍ എന്നെ പഠിപ്പിച്ചത് അവനാണ്. മുകളിലെ ബെഡ്റൂമിലെ ഇരുട്ട് പോലെയായിരിക്കും എന്‍റെ ഭാവിയെന്ന് ഞാന്‍ കരുതും. പക്ഷെ, അവനെനിക്ക് വേണ്ടി അവിടെയുണ്ടാകുമെന്ന് തോന്നി. 

നമ്മളവരെ സ്നേഹിച്ചു കൊണ്ടേയിരിക്കണം... എല്ലായിപ്പോഴും നമ്മളവരെ സ്നേഹിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണം.

click me!