വീടൊക്കെ ഇങ്ങനെ റോഡിലുപേക്ഷിക്കാമോ?

Web Desk |  
Published : Jun 29, 2018, 12:53 PM ISTUpdated : Oct 02, 2018, 06:46 AM IST
വീടൊക്കെ ഇങ്ങനെ റോഡിലുപേക്ഷിക്കാമോ?

Synopsis

ഡോവര്‍ പോലീസാണ് ഫേസ് ബുക്കിലിക്കാര്യം കുറിച്ചത് റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ് 

ഡോവര്‍: ഉപേക്ഷിക്കാനും വിട്ടുപോരാനും ഏറ്റവും മടിയുള്ള ഒന്നാണ് വീട്. എന്നാല്‍ റോഡിനു നടുവില്‍ വീടുപേക്ഷിച്ച് കടന്നാലോ? അമേരിക്കയിലാണ് സംഭവം. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാനാവുന്ന, ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് യോജിപ്പിക്കാവുന്ന വീടാണ് ആരോ റോഡിലുപേക്ഷിച്ചത്. 

ഡോവര്‍ പോലീസ് ഡിപ്പാര്‍ട്മെന്‍റാണ് ഉപേക്ഷിക്കപ്പെട്ട വീടിന്‍റെ കാര്യം ഫേസ് ബുക്കിലിട്ടത്. ' ആരോ വീട് റോഡിലുപേക്ഷിച്ചിരിക്കുന്നു. ഇതൊരു തമാശയല്ലെ'ന്നാണ് പൊലീസ് വിഭാഗം കുറിച്ചത്. 'ഓവര്‍ സൈസ്ഡ് ലോഡ്' എന്ന് വീടിന് സീലും വച്ചിട്ടുണ്ട്. 


ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ലോങ്ങ് പോയിന്‍റ് റോഡിലൂടെയുള്ള  ഗതാഗതം നിര്‍ത്തിവച്ചുവെന്നും ഡ്രൈവര്‍മാര്‍ പകരം മറ്റൊരു വഴി കണ്ടെത്തണമെന്നും ഫേസ്ബുക്കില്‍ പൊലീസ് കുറിച്ചിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും. നിരവധി പേര്‍ തമാശ കമന്‍റുകളിടുകയും ചെയ്തിട്ടുണ്ട്. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ