മെല്‍ബണില്‍, ഭീകരനോട് പൊരുതിയ ആള്‍ക്കായി ക്രൌഡ് ഫണ്ടിങ്ങിലൂടെ ലക്ഷങ്ങള്‍

By Web TeamFirst Published Nov 12, 2018, 2:41 PM IST
Highlights

ഈ അക്രമിക്കിടയിലേക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മൈക്കിള്‍ റോഗര്‍ എന്നയാള്‍ ഓടിച്ചെന്നത്. ചെല്ലുക മാത്രമല്ല അടുത്തിരുന്ന ട്രോളി ഉപയോഗിച്ച് അയാളെ ചെറുക്കുകയും, അക്രമിക്കുകയും ചെയ്തു. മൈക്കിളിനും പരിക്കേറ്റിരുന്നു. വീടുപോലും ഇല്ലാത്ത ഒരാളാണ് മൈക്കിള്‍.

മെല്‍ബണ്‍: മെല്‍ബണില്‍ അക്രമം നടത്തിയ ആളെ നേരിട്ട ആള്‍ക്കായി ഓണ്‍ലൈന്‍ ഫണ്ട് റൈസിങ്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ലക്ഷങ്ങളാണ് സ്വരൂപിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മെല്‍ബണ്‍ നഗരത്തിലെ തിരക്കേറിയ ടൌണായ ബര്‍ക് സ്ട്രീറ്റിലെത്തിയ അക്രമി താനെത്തിയ ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ട്രക്കിന് തീയിടുകയായിരുന്നു.  പിന്നീട്, കത്തിയെടുത്ത് ചുറ്റുമുള്ളവരെ ആക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഈ അക്രമിക്കിടയിലേക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം മൈക്കിള്‍ റോഗര്‍ എന്നയാള്‍ ഓടിച്ചെന്നത്. ചെല്ലുക മാത്രമല്ല അടുത്തിരുന്ന ട്രോളി ഉപയോഗിച്ച് അയാളെ ചെറുക്കുകയും, അക്രമിക്കുകയും ചെയ്തു. മൈക്കിളിനും പരിക്കേറ്റിരുന്നു. വീടുപോലും ഇല്ലാത്ത ഒരാളാണ് മൈക്കിള്‍.

മൈക്കിളിനു വേണ്ടി ഓണ്‍ലൈന്‍ വഴി നടത്തിയ ക്രൌഡ് ഫണ്ടിങ്ങിലൂടെ പണം ഒഴുകുകയാണ്. ഇദ്ദേഹം അക്രമിയെ നേരിടുന്ന വീഡിയോ വൈറലായതോടെയാണ് 'GoFundMe' യിലൂടെ ഫണ്ട് ശേഖരണം തുടങ്ങിയത്.

source from wechat pic.twitter.com/PiHjr6UzJ1

— windix (@windix)

മൈക്കിള്‍ റോഗറിനെ സഹായിക്കാനായി തിങ്കളാഴ്ച തന്നെ ഒരുപാട് പേരാണ് ഫണ്ട് റൈസിങ്ങില്‍ പങ്കാളികളായത്. 52 ലക്ഷത്തിനു മുകളിലാണ് ഫണ്ട് റൈസിങ്ങ് തുടങ്ങിയ ഉടനെ തന്നെ ലഭിച്ചത്. ലക്ഷ്യമിട്ടതിന്‍റെ ഇരട്ടിയായിരുന്നു ഇത്. പിന്നീട് അത് വീണ്ടും കൂടി. 55 ലക്ഷമായി. 

അക്രമിയെ നേരിട്ടതിനെ കുറിച്ച് മൈക്കിള്‍ പറയുന്നത്; ഞാന്‍ വല്ലാതെ ഭയന്നിരുന്നുവെന്നാണ്. എന്നിട്ടും രണ്ട് പൊലീസുകാര്‍ക്കൊപ്പം അദ്ദേഹം അയാളെ നേരിടുകയായിരുന്നു. 

'ഞാന്‍ അരികത്തിരുന്ന ട്രോളി കണ്ടു. അതെടുത്ത് അയാളുടെ നേരെ ഓടുകയായിരുന്നു. അങ്ങനെ ചെയ്യണമെന്ന് തീരുമാനിച്ച് ചെയ്തതൊന്നുമല്ല. പെട്ടെന്ന് അങ്ങനെയാണ് ചെയ്യാന്‍ തോന്നിയത് എന്നാണ്. ഞാനൊരു ഹീറോ ഒന്നുമല്ല. എങ്കിലും ചിലരുടെ ജീവനെങ്കിലും രക്ഷിക്കാനായിട്ടുണ്ടാകാം' എന്നും മൈക്കിള്‍ പറയുന്നു.
 

click me!