നിങ്ങള്‍ കാണുന്ന ഈ പ്രണയരംഗങ്ങള്‍ വെറും  'മായ'യാണ്

Published : Feb 13, 2017, 07:13 AM ISTUpdated : Oct 04, 2018, 08:08 PM IST
നിങ്ങള്‍ കാണുന്ന ഈ പ്രണയരംഗങ്ങള്‍ വെറും  'മായ'യാണ്

Synopsis

തായ്‌ലന്‍റ് സ്വദേശി റെയ്ന്‍ യോകോഹാമ എന്ന യുവാവിന്‍റെ ഫേസ്ബുക്കില്‍ ഒരു ദിവസം കയറിനോക്കിയവര്‍ ഞെട്ടി.  റെയ്‌ന്‍റെ ഫേസ്ബുക്ക് മൊത്തം കാമുകിയോടൊപ്പമുള്ള ചിത്രങ്ങള്‍. അതും മനോഹരമായ പ്രണയ രംഗങ്ങള്‍. കണ്ടാല്‍ ഈ കമിതക്കളോട് അസൂയ തോന്നും വിധം മനോഹരമാണ് പ്രണയരംഗങ്ങള്‍. 

കാമുകിയെ ചുംബിക്കുന്നതും കൈകള്‍ ചേര്‍ത്തുവയ്ക്കുന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും അങ്ങനെ മനോഹരമായ കുറേ ചിത്രങ്ങള്‍.
എന്നാല്‍ ഈ ചിത്രങ്ങളില്‍ എല്ലാം ഒരു ട്വിസ്റ്റുണ്ട്. ഇതു ഫോട്ടോഗ്രഫിയുടെ ഒരു തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോകളില്‍ ഒരു വ്യക്തി മാത്രമേയുള്ളു. 

അത് റെയ്ന്‍ മാത്രമാണ്, പിന്നെ കാമുകിയാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അടിപൊളിയൊരു വിഗ്ഗും. കൈവിരലുകളില്‍ നെയില്‍ പോളിഷ് പൂശി കൈകള്‍ സ്ത്രീകളുടേതു പോലെയാക്കിയ ശേഷമായിരുന്നു ഈ കിടിലന്‍ ഫോട്ടോ ഷൂട്ട്. എല്ല ചിത്രങ്ങളും ഒരുപോലെ അതിശയിപ്പിക്കുന്നതായിരുന്നു. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
'ഇതുകൊണ്ടാണ് ദുബായ് ദുബായിയാകുന്നത്'; ശ്രദ്ധനേടി ഇന്ത്യക്കാരിയുടെ വീഡിയോ