കല്ല്യാണം കഴിഞ്ഞുപോയാലും, വേറെ വേറെ വീടുവച്ചാലും സഹോദരങ്ങളെ പിരിയരുത്

By Web TeamFirst Published Oct 13, 2018, 6:27 PM IST
Highlights

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് എന്‍റെ കല്ല്യാണദിവസം എന്‍റെ സഹോദരന്‍ എന്നോട് പറഞ്ഞത്, ' എല്ലാ ദിവസവും നീ എന്നെ വന്നു കാണാമെങ്കില്‍ മാത്രമേ നിന്നെ ഞാന്‍ വിടൂ ' എന്നാണ്.
 

മുംബൈ: ചെറുപ്പത്തില്‍ വളരെ അടുപ്പമുള്ളവരായിരിക്കും സഹോദരങ്ങള്‍ തമ്മില്‍. എന്നാല്‍, എല്ലാവരുടെയും വിവാഹമൊക്കെ കഴിഞ്ഞു കഴിയുമ്പോള്‍, പല തിരക്കിലും പെടുമ്പോള്‍ കുടുംബത്തെ വേണ്ടപോലെ പരിഗണിക്കാന്‍ പറ്റില്ല. അങ്ങനെയുള്ളവര്‍ വായിക്കാനാണ് ഈ പോസ്റ്റ്. കുടുംബമായിക്കഴിഞ്ഞാലും, വേറെ വേറെ ആയാലും എപ്പോഴും കാണണമെന്നും, എന്തിനും കൂടെയുണ്ടാകണമെന്നുമാണ് ഈ പോസ്റ്റില്‍ പറയുന്നത്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' പേജിലാണ് ഈ സ്ത്രീ തന്‍റെ അനുഭവം പറയുന്നത്. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഞങ്ങളെപ്പോഴും കരുതുന്നത് കുടുംബമാണ് നമുക്ക് ആദ്യമെന്നാണ്. വളരെ നേരത്തെ നമുക്ക് നമ്മുടെ അച്ഛനെ നഷ്ടപ്പെട്ടു. നാല് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണ് ഉണ്ടായിരുന്നത്. നമുക്ക് എല്ലാവര്‍ക്കും ഇപ്പോള്‍ ഓരോ കുടുംബമുണ്ട്. പക്ഷെ, നമ്മളെല്ലാവരും അടുത്തടുത്താണ് ജീവിക്കുന്നത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് എന്‍റെ കല്ല്യാണദിവസം എന്‍റെ സഹോദരന്‍ എന്നോട് പറഞ്ഞത്, ' എല്ലാ ദിവസവും നീ എന്നെ വന്നു കാണാമെങ്കില്‍ മാത്രമേ നിന്നെ ഞാന്‍ വിടൂ ' എന്നാണ്.

ഇന്ന്, ഞാനെന്‍റെ സഹോദരന്‍റെ മക്കളെ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്‍ പോയതാണ്. നമ്മുടെ ഒരു സഹോദരന്‍റെ ഭാര്യയെ നമുക്ക് നഷ്ടമായിരുന്നു. അവരുടെ മക്കള്‍ അതിനോട് ഇണങ്ങുന്നതേയുള്ളൂ. പക്ഷെ, ആ മക്കള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നമ്മളുണ്ട്. ഞാനവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്, കുടുംബം കൂടെയുണ്ടെങ്കില്‍ ഒരു പ്രശ്നവും നമ്മള്‍ ഒറ്റക്ക് നേരിടേണ്ടി വരില്ല എന്നാണ്. 


 


 

click me!