
ബാഗ്ദാദ്: ഇറാഖി മോഡലും, സോഷ്യല്‍ മീഡിയയിലെ ഏറ്റവും ഫോളോവേഴ്സുള്ള സുന്ദരികളിലൊരാളുമായ ടറാ ഫറേസ് വെടിയേറ്റു മരിച്ചു. ബാഗ്ദാദില്‍ വെച്ചാണ് ടറാ വെടിയേറ്റ് മരിച്ചത്. ആരാണ് വെടിവച്ചതെന്ന് തിരിച്ചറിഞ്ഞില്ല. ഫാഷന്‍ ലോകവും ആരാധകരും ഇതുവരെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാഖിലെ ഏറ്റവും ഇന്‍ഫ്ലുവന്‍സ് ചെയ്യുന്നവരിലൊരാളായി ടറായെ തെരഞ്ഞെടുത്തിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷെ, ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ബുള്ളറ്റേറ്റ മൂന്നു മുറിവുകളാണ് ടറായുടെ ദേഹത്തുള്ളത്. ഇരുപത്തിരണ്ട് വയസുള്ള ടറാ ബാഗ്ദാദിലേക്ക് നിരന്തരം ജോലി ആവശ്യത്തിനെത്താറുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയ ആകെ തരിച്ചിരിക്കുകയാണ് പ്രിയപ്പെട്ട മോഡലിന്‍റെ വിയോഗത്തില്‍. ടറായുടെ ഫോട്ടോ ഷെയര്‍ ചെയ്ത് നിരവധി പേരാണ് വേദന പങ്കുവെച്ചിരിക്കുന്നത്.
'ടറായുടെ മരണം തെളിയിക്കുന്നത് വിവേചനമാണ്, സ്വാതന്ത്ര്യത്തിന്‍റെയും, അവകാശത്തിന്‍റെയും അഭാവമാണ്' എന്ന് ടറായുടെ ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നു.