മോദിയുടെ അമ്മയ്ക്ക് ഇനി കാശ് വേണ്ടേ?

By ജിമ്മി ജെയിംസ്First Published Jan 11, 2017, 5:21 AM IST
Highlights

നോട്ട് പിന്‍വലിക്കലില്‍ അന്തംവിട്ടുനില്‍ക്കവേ ആണ് രാജ്യം ആ കാഴ്ച കണ്ടത്. പ്രധാനമന്ത്രിയുടെ അമ്മ, 99 വയസ്സുകഴിഞ്ഞ ഹീരാബെന്‍, ക്യൂവില്‍ കാത്തുനിന്ന് പഴയ നോട്ടുകള്‍ മാറ്റി, പുതിയ നാലായിരത്തിഅഞ്ഞൂറ് രൂപ വാങ്ങുന്നു! സംഭവം നടന്നിട്ട് രണ്ട് മാസമാകുന്നു. പിന്നെയും നാട്ടുകാരെല്ലാം ക്യൂവില്‍ തന്നെയായിരുന്നു. എന്നാല്‍, മോദിയുടെ അമ്മയെ പിന്നെ ക്യൂവില്‍ കണ്ടിട്ടില്ല. ഒന്നുകില്‍, ഭയങ്കര പിശുക്കിയായിരിക്കും. അല്ലെങ്കില്‍ ഇത്തരം നമ്പര്‍ ഇനി ഇറക്കേണ്ടെന്ന് മോദിക്ക് തോന്നിക്കാണും.

രാഹുല്‍ഗാന്ധിയും എടിഎം ക്യുവില്‍ വന്നു ഒരു പ്രാവശ്യം. പിന്നെ കാശെടുക്കാന്‍ അദ്ദേഹത്തേയും കണ്ടില്ല. നോട്ടുപിന്‍വലിക്കല്‍ പരിപാടി മൂന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍ നാടെങ്ങും ഇത്തരം നാടകങ്ങള്‍ തുടരുകയാണ്.

പക്ഷെ അവരാണ് നാട്ടിലെ പ്രഖ്യാപിത സാധാരണക്കാര്‍. അവരുടെ ഛര്‍ദ്ദിയാണ് പൊതുജന അഭിപ്രായം..

സഹകരണമേഖല തകര്‍ന്നടിയുമെന്നായിരുന്നു ഇടതുപക്ഷക്കാരുടെ നിലവിളി. വലിയ സമരങ്ങളും നടന്നു. പണം പിന്‍വലിക്കാത്തിനാല്‍ അരിപോലും വാങ്ങാവാത്ത നിക്ഷേപകര്‍ക്കായി കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്ന (പീന്നിട് പണം നല്‍കുമെന്ന സഹകരണ ബാങ്കിന്റെ ഉറപ്പില്‍) പദ്ധതി പക്ഷെ മിക്ക ഇടത്തും വേണ്ടിവന്നില്ല. ജില്ലാ സഹകരണ ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങി പണം മാറ്റാനുള്ള മിറര്‍ അക്കൗണ്ടും കാര്യമായി വേണ്ടിവന്നില്ല. മോദി ഒപ്പിച്ച പണി സഹകരണ ബാങ്കിലെ നിക്ഷേപകരെ പട്ടിണിക്കിടാന്‍ മതിയായവയായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സഹകരണ മന്ത്രി കാര്യം വ്യക്തമാക്കി 'അങ്ങനെ വലിയ പ്രശ്‌നമൊന്നും ഉണ്ടാവില്ല'.

ധനമന്ത്രിയാവട്ടെ, ശമ്പളം ഇപ്പം മുടങ്ങും, പെന്‍ഷന്‍ ദാ മുടങ്ങിത്തുടങ്ങി തുടങ്ങിയ മുന്നറിയിപ്പുമായി മാസാദ്യം പതിവായി പ്രത്യക്ഷപ്പെട്ടു. അതും സംഭവിച്ചില്ല. വലിയ കുഴപ്പമില്ലാതെ കഴിഞ്ഞ രണ്ടുമാസവും അതൊക്കെ നടന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരിധി 24000 ആണെന്ന് മാത്രം. ഒരു മാസം ഇരുപത്തിനാലായിരം രൂപ വച്ച് മാസം 96000രൂപ. 

രാഹുല്‍ഗാന്ധിയും എടിഎം ക്യുവില്‍ വന്നു ഒരു പ്രാവശ്യം. പിന്നെ കാശെടുക്കാന്‍ അദ്ദേഹത്തേയും കണ്ടില്ല.

കേരളത്തില്‍ ഏറക്കുറെ എല്ലാ ബാങ്കുകളും ഇപ്പോള്‍ 24000 രൂപ വച്ച് നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നും പണം കിട്ടുന്നു. പക്ഷെ അവരുടെ വരവ് അനുസരിച്ചാണ് നല്‍കുന്ന പണത്തിന്റെ പരിധി. അതേസമയം എടിഎമ്മുകള്‍ പല ഇടത്തും ഇപ്പോഴും അടഞ്ഞു കിടക്കുന്നു. തുറന്നിടത്തുതന്നെ 2000 അല്ലാത്ത നോട്ട് കിട്ടാന്‍ ഭാഗ്യം വേണം.
  
പക്ഷെ ഇതൊക്കെ മാസശമ്പളക്കാരന്റെ കര്യമാണ്. അക്കൗണ്ടില്‍ പണം ഉള്ളവന്റെ കാര്യമാണ്. ചെറിയ, ഇടത്തരം ബുദ്ധിമുട്ട് ഒഴിച്ചാല്‍ അവര്‍ക്ക് വലിയ ദുരന്തങ്ങളില്ല. പക്ഷെ ഒരു പാല്‍ക്കച്ചവടക്കാരന്റെയോ കെട്ടിടനിര്‍മ്മാണ തൊഴിലാളിയുടെയോ, പലചരക്ക് കടക്കാരന്റെയോ സ്ഥിതി വേറെ. അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലല്ലേ, എടിഎമ്മില്‍ ക്യൂ നിന്നിട്ട് കാര്യമുള്ളു.
 
അവരുടെ ജീവിതം പരുങ്ങലിലാണ്. കച്ചവടം കുറഞ്ഞ് കട പൂട്ടാതിരിക്കാന്‍ പെടാപ്പാട്. കൃഷി ഇറക്കാനും ഉല്‍പന്നങ്ങള്‍  വില്‍ക്കാനും ബുദ്ധിമുട്ട്. ജോലി കിട്ടാനില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായിതന്നെ നാട്ടിലേക്ക് തിരിച്ച് തീവണ്ടി കയറി. 

പക്ഷെ നോട്ടുപിന്‍വലിക്കലിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള അടി തകര്‍ക്കുകയാണ്. ഇവരൊക്കെ ആരാണ്? ഫെയ്ബുക്കില്‍, ന്യൂസ് ചാനലുകളില്‍ അങ്കക്കലി മുഴക്കുന്നവര്‍ ആരാണ്?

ശമ്പളം മുടങ്ങുമെന്നും, കള്ളപ്പണമൊന്നും പിടിക്കാന്‍ പോകുന്നില്ലെന്നുമൊക്കെ പറയുമ്പോള്‍ സംസ്ഥാന മന്ത്രിയുടെ മുഖത്ത് ചിരി വിരിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?


കുറച്ച് ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ എന്നാണ് മോദി അനുകൂലികള്‍ പറയുന്നത്. ജോലിയില്ലാതെയും കച്ചവടം പൊളിഞ്ഞും വഴിയാധാരമാകുന്നതിനെ കുറച്ച് ബുദ്ധിമുട്ട് എന്നാണോ വിളിക്കേണ്ടത്. അങ്ങനെ പറയാന്‍ ചങ്കൂറ്റം വേണമെങ്കില്‍ അവനവനോ കുടുംബത്തിനോ ഒന്നും സംഭവിച്ചിട്ടുണ്ടാവരുത്. പദ്ധതി നടപ്പിലാക്കിയത് മോദി ആയതുകൊണ്ട് എങ്ങനെയെങ്കിലും ഇതൊന്ന് ശരിയാകണം. അത്രേ ഉള്ളു ആഗ്രഹം.  കുറച്ച് ബുദ്ധിമുട്ടൊക്ക സഹിച്ചേ പറ്റു എന്ന് പറഞ്ഞ ഇവര്‍ തന്നെയാണ് തൊഴിലാളി സമരം മൂലം സംസ്ഥാനത്ത് റേഷന്‍ നീക്കം നിലച്ചപ്പോള്‍ ചന്ദ്രഹാസം ഇളക്കിയത്. ഇനി മറുപക്ഷമോ?

ശമ്പളം മുടങ്ങുമെന്നും, കള്ളപ്പണമൊന്നും പിടിക്കാന്‍ പോകുന്നില്ലെന്നുമൊക്കെ പറയുമ്പോള്‍ സംസ്ഥാന മന്ത്രിയുടെ മുഖത്ത് ചിരി വിരിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത് എന്തിനാണ്? 
 
പ്രധാനമന്ത്രിയുടെ പുതുവര്‍ഷത്തലേന്നത്തെ പ്രസംഗം ഉണ്ടയില്ലാ വെടിയായി അവസാനിച്ചപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെയാണ് മോദിവിരുദ്ധര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ആഞ്ഞടിച്ചത്. അതിലെ വികാരം രോഷമായിരുന്നില്ല. പരിഹാസമായിരുന്നു. എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് വ്യക്തമാകുമ്പോള്‍ ആര്‍ത്ത് ചിരിക്കാന്‍ കഴിയുന്നവര്‍ ആരാണ്? അവനവനോ കുടുംബത്തിനോ കാര്യമായി സംഭവിക്കില്ലെന്ന് ഉറപ്പുള്ളവര്‍ തന്നെ. രാഷ്ട്രത്തിന് വേണ്ടി ചില കഷ്ടപ്പാടൊക്കെ സഹിക്കേണ്ടിവരും എന്ന് ഉളുപ്പില്ലാതെ പറയുന്ന അതേ വിഭാഗത്തില്‍ തന്നെ പെടും ഇവരും! ഡീമോണിറ്റൈസേഷനല്ല, മലമറിഞ്ഞു വന്നാലും അഭ്യാസിയേപ്പോലെ ഒഴിഞ്ഞുമാറും ഇവര്‍  മധ്യവര്‍ഗ്ഗവും അതിനും മുകളിലുള്ളവരും. വിധവാ പെന്‍ഷനും, റേഷനും, ഇന്ധന വിലയും ഒക്കെ ദൈനംദിന ചര്‍ച്ചയ്ക്കും തര്‍ക്കത്തിനും ഉള്ള വിഷയങ്ങള്‍ മാത്രം. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറിയാലും  ഇല്ലെങ്കിലും, മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടാലും രക്ഷപ്പെട്ടാലും അവര്‍ അധികാരത്തിന്റെ ഇടനാഴിയിലോ, തൊട്ടടുത്തോ ഒക്ക കാണും. അല്ലെങ്കില്‍ അവര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്നവര്‍ ഉണ്ടാകും.

കഷ്ടപ്പാടുകള്‍ മാറുമോ എന്നറിയാന്‍ കാത്തിരുന്ന ജനത നിരാശരാകുമ്പോള്‍ പ്രകടിപ്പിക്കുന്ന വികാരം എന്നാല്‍, ചിരി അല്ല. അവര്‍ പ്രധാനമന്ത്രിയില്‍ നിന്ന് നല്ല പ്രഖ്യാപനങ്ങള്‍ക്ക് പ്രാര്‍ത്ഥിച്ചു. നെഞ്ചടിപ്പോടെ പ്രസംഗം കേട്ടിട്ടു. ഒടുവില്‍ മനസ്സ് തകര്‍ന്നു.

ദൈവമേ, അങ്ങേര് ചളമാക്കരുതേ എന്നായിരുന്നിരിക്കും സംഘികളുടെ ചിന്ത.  സംഘികള്‍ക്ക്  ഗോളടിക്കാവുന്ന ഒന്നും കാണരുതേ എന്ന് മോദി വിരുദ്ധര്‍.

പ്രധാനമന്ത്രിയുടെ പ്രംസംഗത്തിന് കാതോര്‍ത്തപ്പോള്‍ മറ്റേ കൂട്ടരുടെ മനസ്സിലൂടെ കടന്നുപോയത് എന്തായിരിക്കും. ദൈവമേ, അങ്ങേര് ചളമാക്കരുതേ എന്നായിരുന്നിരിക്കും സംഘികളുടെ ചിന്ത.  സംഘികള്‍ക്ക്  ഗോളടിക്കാവുന്ന ഒന്നും കാണരുതേ എന്ന് മോദി വിരുദ്ധര്‍.

പെട്രോളിനെങ്ങാനും വിലകുറച്ചാല്‍, പാചക വാതകം താഴെത്തട്ടലുള്ളവര്‍ക്ക് ഫ്രീ ആക്കിയാല്‍  ഇനി എങ്ങനെ അവരുടെ മുഖത്ത്‌നോക്കും. ഈശ്വരാ..എങ്ങനെ ഫേസ് ബുക്കില്‍ കയറും...?

കാരണം മാസം 96,000 രൂപ പിന്‍വലിക്കാവുന്നവന്റെ തൊലിപ്പുറത്തു കടിച്ച ഒരു കൊതുക് മാത്രമാകുന്നു നോട്ടുപിന്‍വലിക്കല്‍. തര്‍ക്കിക്കാനും തോല്‍പ്പിക്കാനുമുള്ള മറ്റൊരു വിഷയം. ഇന്ത്യാ -പാക്കിസ്ഥാന്‍ കളിയില്‍ ഇന്ത്യ തോല്‍ക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ പിന്‍തുണച്ച പാര്‍ട്ടി വിജയിക്കാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ മനോവികാരം. ഒരു സിനിമ കണ്ടാല്‍, ഒന്നു കമ്പനികൂടിയാല്‍, അല്ലെങ്കില്‍ പുതിയ സെല്‍ഫിക്ക് തുരുതുരാ ലൈക്ക് കിട്ടിയാല്‍ തീരാവുന്ന മൂഡോഫ്!

പക്ഷെ അവരാണ് നാട്ടിലെ പ്രഖ്യാപിത സാധാരണക്കാര്‍. അവരുടെ ഛര്‍ദ്ദിയാണ് പൊതുജന അഭിപ്രായം..

വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കാന്‍ പറ്റുമോ? 

എന്റമ്മോ.... പുളു! 

അസൂയ എനിക്ക് സഹിക്കാൻ വയ്യേ..

കേരളത്തിലെ 'ഐഎസ്' അക്രമങ്ങളെ ആര് തടുക്കും?

അതെങ്ങനെ ലൗ ജിഹാദ് ആവും?

അകറ്റിനിര്‍ത്തുന്നത് മാധ്യമങ്ങളെയല്ല സര്‍, ജനങ്ങളെ!

ആരാണ് ആ ഡോക്ടറെ കൊന്നത്?​

എന്താണ് ആരും ഒന്നും മിണ്ടാത്തത്?  ഇങ്ങനെ സഹിക്കുന്നത്...?

മഞ്ജു വാര്യരുടെ ഒളിപ്പോരുകള്‍

click me!