
അഹമ്മദാബാദ്: ഗുജറാത്തിലെ നഗരത്തില്‍ സിംഹങ്ങള്‍ റോന്തു ചുറ്റുന്ന വീഡിയോ പരിഭ്രാന്തി പരത്തി. വാട്ട്‌സാപ്പിലൂടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്. അഹമ്മദാബാദില്‍നിന്നും 300 കിലോ മീറ്റര്‍ അകലെ ജുനാഗഢിലാണ് എട്ടു സിംഹങ്ങള്‍ ഇറങ്ങിയത്. ഇവ നടുറോഡിലൂടെ രാത്രിയില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സാപ്പിലൂടെയാണ് പ്രചരിച്ചത്. ദൃശ്യങ്ങള്‍ പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ഗിര്‍ മേഖലയ്ക്കടുത്ത് മറ്റൊരു സംഭവത്തില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഒരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം