ആരും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത  ആ പ്രണയ രഹസ്യം!

By Web TeamFirst Published Jun 24, 2017, 1:30 PM IST
Highlights

ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പല തലങ്ങളിലായി അറിഞ്ഞും അറിയാതെയും നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്ന ഒരു അനുഭൂതിയോ വികാരമോ. നിര്‍വചിക്കാന്‍ എളുപ്പമല്ലാത്ത ആ ഒന്നിനെ പ്രണയമെന്ന് വിളിക്കാം. അത് വിശുദ്ധ പ്രണയം എന്ന തലത്തിലേട്ട് മാറുന്നതെപ്പോഴാണ്? 


ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പല തലങ്ങളിലായി അറിഞ്ഞും അറിയാതെയും നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്ന ഒരു അനുഭൂതിയോ വികാരമോ. നിര്‍വചിക്കാന്‍ എളുപ്പമല്ലാത്ത ആ ഒന്നിനെ പ്രണയമെന്ന് വിളിക്കാം. അത് വിശുദ്ധ പ്രണയം എന്ന തലത്തിലേട്ട് മാറുന്നതെപ്പോഴാണ്? 

ശരിക്കും അങ്ങനെയൊാന്നുണ്ടോ? 

എതിര്‍ ലിംഗത്തില്‍ പെട്ടവരോട് തോന്നുന്ന ഒരു ആകര്‍ഷണം മാത്രമാണോ പ്രണയം? 

വളരെ വേണ്ടപ്പെട്ട വസ്തുക്കളോട്, ജീവികളോട്, സ്ഥലങ്ങളോട് ഒക്കെ തോന്നുന്ന അമിതമായ അഭിനിവേശവും ഒരു തരത്തില്‍ പ്രണയം തന്നെയല്ലേ. അങ്ങനെ നോക്കിയാല്‍ നമ്മളെല്ലാവരും അനു ദിനവും പ്രണയിക്കുന്നവരാകാം. അതില്‍ വിശുദ്ധ പ്രണയം എന്നൊന്നില്ല. 

പ്രണയിക്കുന്ന ആളെ കൂടാതെ ജീവിക്കാന്‍ കഴിയില്ല എന്ന തോന്നല്‍. അല്ലെങ്കില്‍ അയാളെ നഷ്ടപ്പെടുമോ എന്നാ വ്യാധി.  അതൊക്കെ വിശുദ്ധ പ്രണയം എന്നു സമൂഹം കല്‍പ്പിച്ചു വച്ചിരിക്കുന്ന വിഭാഗത്തില്‍ പെടുമോ?

ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് ഒരു വിധത്തിലുള്ള സ്വാര്‍ത്ഥത ആണെന്ന് തന്നെ പറയേണ്ടി വരും. കാരണം മറ്റുള്ളവര്‍ക്ക് ആ വ്യക്തിയിലുള്ള എല്ലാ അവകാശങ്ങളെയും അവഗണിച്ച് അയാള്‍ അല്ലെങ്കില്‍ അവള്‍ തന്റേതു മാത്രമാണ്, തനിക്കു മാത്രമായി വേണം എന്ന തോന്നലിന്റെ ഭാഗമായി ഉള്ള സ്വാര്‍ത്ഥത മാത്രം. 

പ്രണയം എല്ലാ കാലവും ലോകത്തില്‍ ഉണ്ടാവും. ഉദ്ദേശ്യ ശുദ്ധികളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവുമെന്ന് മാത്രം. പ്രണയം ശാരീരിക അഭിലാഷങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കുമ്പോള്‍ അവിടെ കാമം ജനിക്കുന്നു എന്നുള്ളത് സത്യം. പക്ഷെ അവിടെയും പ്രണയത്തിനു വേണ്ടി ഉള്ള ത്യാഗത്തില്‍ നിന്നാണ് കാമത്തിന്റെ ജനനം.  പ്രണയം തോറ്റ് പോകുന്നത് കാമത്തിന് വേണ്ടി മാത്രം പ്രണയത്തെ ബലി കൊടുക്കുമ്പോളാണ്. അവിടെയും വിശുദ്ധ പ്രണയം എന്നൊന്നില്ല. വെറും പ്രണയം മാത്രം.

മനുഷ്യന് എന്നും ഒരാളെ മാത്രമായി സ്‌നേഹിക്കാന്‍ കഴിയില്ല എന്നുള്ളത് ഒരു രഹസ്യമാണ്. ആരും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത ഒരു രഹസ്യം. ഒരു പ്രണയത്തില്‍ തുടരുമ്പോള്‍ തന്നെ വേറെ ഒരാളോട് പ്രണയം തോന്നുക എന്ന പ്രത്യേകത ഉള്ള ഒരു ജീവിയാണ് മനുഷ്യന്‍. പക്ഷെ താന്‍ പ്രണയിക്കുന്ന വ്യക്തിക്ക് വേണ്ടി തന്നില്‍ തോന്നിയ രണ്ടാമത്തെ പ്രണയത്തെ കീഴടക്കി അത് വേണ്ടെന്നു വച്ച് തന്റെ യഥാര്‍ത്ഥ പ്രണയത്തിനു വേണ്ടി ഒരാള്‍ ജീവിക്കുമ്പോളാണ് ഒരു വിധത്തിലെങ്കിലും അത് വിശുദ്ധ പ്രണയം ആയി മാറുന്നത്. അതിനെത്ര പേര്‍ക്ക് സാധിക്കുന്നു എന്നുള്ളത് പ്രണയ തീവ്രതകളില്‍ ഉള്ള വ്യതിയാനങ്ങള്‍ അനുസരിച്ചിരിക്കും. 

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

ജീന രാജേഷ്: പ്രണയം രണ്ടുണ്ട്!

സോഫിയ ഷാജഹാന്‍: പ്രണയത്തിന്റെ വാക്കുകള്‍ക്ക് എന്താണിത്ര മധുരം?​

click me!