സ്കൂട്ടറില്‍ 'ഫോര്‍ബിള്‍': വീഡിയോ വൈറലാകുന്നു

Published : Jul 09, 2017, 10:58 AM ISTUpdated : Oct 04, 2018, 07:49 PM IST
സ്കൂട്ടറില്‍ 'ഫോര്‍ബിള്‍': വീഡിയോ വൈറലാകുന്നു

Synopsis

ദില്ലി: രണ്ടു മക്കളുമായി സ്‌കൂട്ടറില്‍ പോകാന്‍ പല രക്ഷിതാക്കളും പാടുപെടുന്ന ഇക്കാലത്താണ് മൂന്നു വളര്‍ത്തുനായ്ക്കളെയും വച്ച് കൂളായി ഒരാള്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത്. അതും സാമാന്യം നല്ല സ്പീഡില്‍. നിത്യയാത്ര ആയതിനാല്‍ ആകണം നായ്ക്കളും വളരെ കൂളായാണ് സ്‌കൂട്ടറില്‍ ഇരിക്കുന്നത്. ഒരാള്‍ ഉടമയുടെ മടിയില്‍ ആണെങ്കില്‍ മറ്റു രണ്ടു പേര്‍ പിന്‍സീറ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. 'ദിസ് ഹാപ്പന്‍സ് ഒണ്‍ലി ഇന്‍ ഇന്ത്യ' എന്ന ഹാഷ് ടാഗോടെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. 

യാത്രയ്ക്കിടെ കണ്ട ഈ അസുലഭ കാഴ്ച കഹന്‍ ബക്‌സി എന്നയുവാവാണ് വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വികാസ് നഗറിനും ഐടിഒയ്ക്കും മധ്യേയായിരുന്നു ഈ അപൂര്‍വ്വ യാത്ര. ചൊവ്വാഴ്ച വൈകിട്ട് ആറേകാലോടെയാണ് ഈ അപൂര്‍വ്വ യാത്രികര്‍ തന്റെ മുന്നിലൂടെ കടന്നുപോയതെന്ന് കഹന്‍ ബക്‌സി പറയുന്നു.  ജൂലായ് നാലിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം ആയിരങ്ങളാണ് കണ്ടത്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം