മുംബൈ: കഞ്ചുമാർഗ് റെയിൽവെ സ്റ്റേഷനിലെ ഒരു നായയുടെ ചുരുളഴിയാത്ത രഹസ്യം വൈറലാകുന്നു. എന്നും രാത്രി ഒരേ ട്രെയിനിന്റെ പിന്നാലെ ഒരു തെരുവു നായ ഓടുന്ന സംഭവമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ചര്‍ച്ചയാകുന്നത്. ജനുവരി രണ്ടിന് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ആദ്യം ഈ നായയെ കണ്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റിലേക്ക് നോക്കി നിൽക്കുന്ന നായ ട്രെയിൻ മുന്പോട്ട് ചലിക്കുമ്പോള്‍ അതിനു പിന്നാലെ ഓടുകയും ചെയ്തിരുന്നു. നാല് കുഞ്ഞുങ്ങളുടെ അമ്മയാണ് ഈ നായ. തന്റെ ഉടമയെ തിരയുന്നതാകാം ഈ നായ ട്രെയിനിന്റെ പിന്നാലെ ഓടുന്നത് എന്നാണ് ചിലര്‍ പറയുന്നത്.