പ്രിയപ്പെട്ട അപരിചിതാ, ആ കത്തുകള്‍ എന്റെ കൈയിലുണ്ട്

Published : Mar 20, 2019, 04:28 PM IST
പ്രിയപ്പെട്ട അപരിചിതാ, ആ കത്തുകള്‍ എന്റെ കൈയിലുണ്ട്

Synopsis

വാടകമുറി വൃത്തിയാക്കലിന്റെ ഭാഗമായി പഴയ അലമാരകള്‍ അരിച്ചു പെറുക്കി ആവശ്യമില്ലാത്തവ ഒക്കെ കളഞ്ഞു  കൊണ്ടിരിക്കുമ്പോഴാണ് പഴയ പേപ്പറുകള്‍ക്കിടയില്‍ ആ പഴയ ഇന്‍ലന്റ് എന്റെ കണ്ണില്‍ പെടുന്നത്.. പിന്നെയാണ് ആ ഷെല്‍ഫില്‍ നിന്നും ഒരു കവര്‍ കിട്ടുന്നത്. ആരോ സൂക്ഷിച്ചു വെച്ച ഒരു കവര്‍. അതിലും ഒരുപാട് കത്തുകള്‍. കത്തുകള്‍  മാത്രമല്ല, ചില ക്രിസ്മസ് കാര്‍ഡുകള്‍, ബര്‍ത്ത്‌ഡേ കാര്‍ഡുകള്‍, പിന്നെ കുറച്ചു വളപ്പൊട്ടുകള്‍. 

പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍. ആരുടെയോ 'സ്വകാര്യസമ്പത്ത്' ആണല്ലോ ഇത്. മഷി പടര്‍ന്ന പഴയ കുറെ കത്തുകളും  പൊട്ടിയ വളത്തുണ്ടുകളും സൂക്ഷിച്ചു വെക്കണമെങ്കില്‍, തീര്‍ച്ചയായും  അത് വളരെ 'പ്രധാനപ്പെട്ട' ആരുടെയോ അക്ഷരങ്ങളാകും. ഏറ്റവും പ്രിയപ്പെട്ട ആരുടെയോ അക്ഷരങ്ങള്‍. ഒരു കൗതുകത്തിനായാണ് ഞാന്‍ അത് തുറന്നു നോക്കിയത്.  വേണമോ വേണ്ടയോ എന്ന് ആലോചിച്ചെങ്കിലും അത് വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

മറ്റൊരാള്‍ക്ക് അയച്ച കത്തുകള്‍ അവരറിയാതെ  വായിക്കുന്നത് മോശമാണ്. പക്ഷെ ഞാന്‍ ഒരു മോശക്കാരനയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി. ജീവിതത്തെ അല്‍പം പ്രണയാതുരമായി നോക്കിക്കാണുന്നത് കൊണ്ടാകും  ഒരു 'പ്രണയലേഖനം' എന്നുള്ള ചിന്തയിലാണ് ഞാന്‍ ആ കത്തുകള്‍ തുറന്നത്. പക്ഷെ എനിക്കവിടെ തെറ്റി. അതൊരു 'അനിയത്തി', 'എട്ടന്' അയച്ച കത്തുകള്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ സീനിയര്‍ ആയി പഠിച്ചു പോയ ഒരു 'എട്ടന' കാമ്പസിലെ  ജൂനിയര്‍ ആയ ഒരു പെണ്‍കുട്ടി അയച്ച കത്തുകള്‍..

കൂടുതലും കാമ്പസ് വിശേഷങ്ങളായിരുന്നു അതില്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയവും  കവിതകളും പ്രണയവും പരിഭവങ്ങളും സാന്ത്വനങ്ങളും എല്ലാം അക്ഷരങ്ങളായി അവിടെ പുനര്‍ജനിച്ചിരുന്നു. വടിവൊത്ത അക്ഷരങ്ങള്‍  നിരനിരയായി സൂക്ഷിച്ച ആ കത്തില്‍ എഴുതാത്തതായി അല്പം പോലും ഇടം ശേഷിച്ചിരുന്നില്ല. മൊബൈല്‍ ഫോണുകള്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്. വല്ലപ്പോഴും, നിമിഷങ്ങള്‍ക്ക് വില നല്‍കുന്ന  ലാന്‍ഡ് ഫോണ്‍ വിളികളില്‍ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു തീരില്ലെന്നും  അതുകൊണ്ട് ഈ കത്തുകളാണ് തനിക്ക് പ്രിയമെന്ന് ആ പെണ്‍കുട്ടി എഴുതുന്നു..

'ഇത് എഴുതുന്നത് പോലെ തോന്നുന്നില്ല, എനിക്ക്... പകരം നമ്മള്‍ സംസാരിക്കുന്ന പോലെ...  ബസ് സ്‌റോപ്പിലേക്ക് നടക്കുമ്പോള്‍ നമ്മള്‍ സംസാരിക്കാറുള്ളത് പോലെ. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.'. നഷ്ടപ്പെട്ട ദിനങ്ങളെ നൊസ്റ്റാല്‍ജിയ എന്നാ ഓമനപ്പേരിട്ട് വിളിച്ചു ഓര്‍മിക്കുന്നത് പോലൊരു സുഖം ആ വരികളില്‍ ഉണ്ടായിരുന്നു. കളിപ്പേരുകള്‍, തമാശകള്‍, പഴയ ഓര്‍മ്മകള്‍. 

മറ്റൊരാള്‍ക്ക് അയച്ച കത്തുകള്‍ അവരറിയാതെ  വായിക്കുന്നത് മോശമാണ്. പക്ഷെ ഞാന്‍ ഒരു മോശക്കാരനയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി.

എന്തായാലും ആ കത്തുകള്‍ സ്വീകരിച്ച ആള്‍ ഭാഗ്യവാനാണ്.കാമ്പസ് വിട്ടിട്ടും അയാളെ ഓര്‍ക്കാന്‍ കുറച്ചധികം പേരുണ്ടായിരുന്നു.. അവനു വേണ്ടി കുറച്ചു അക്ഷരങ്ങള്‍ കുറിക്കാന്‍ കുറച്ചു സുഹൃത്തുക്കള്‍ ബാക്കി ഉണ്ടായിരുന്നു. കത്തുകള്‍ അയക്കുകയോ സ്വീകരിക്കലോ കുറവായ ഈ കാലഘട്ടത്തില്‍, ഇടയ്ക്കിടെ ഓര്‍മകളെ  പൊടി തട്ടി വെയ്ക്കാന്‍ കുറെ അക്ഷരങ്ങളെ സ്വന്തമായി ഉണ്ട്.

ഒരു കാര്യം ഉറപ്പുണ്ട് എനിക്ക്. ഇന്നല്ലെങ്കില്‍ നാളെ. ഒരിക്കല്‍ ഈ കത്തുകളുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഈ മുറിയിലേക്ക് തിരിച്ചു വരും... തന്നില്‍നിന്നും നഷ്ടപ്പെട്ടുപോയ,വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ഓര്‍മകളെ സ്വന്തമാക്കാന്‍. അതുവരെ കത്തുകള്‍ ഭദ്രമായി സൂക്ഷിക്കണം എനിക്ക്.

പ്രിയപ്പെട്ട ചങ്ങാതീ, 
നീയറിയുക. ആ കത്തുകള്‍ എന്റെ കൈയിലുണ്ട്. 
നീയെവിടെ എന്നറിയാതെ, നീ വരും എന്ന പ്രതീക്ഷയില്‍ ഞാനത് കാത്തുവെച്ചിരിക്കുന്നു. 
നീ വരും. 
എനിക്കറിയാം. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

ബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

 അബൂദാബിയിലെ ആയിശ സന കൊല്ലത്തെ ഹന്ന ടീച്ചറെ കണ്ടുമുട്ടിയത് ഇങ്ങനെ!

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്