സ്‌കൂള്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമോ?

Published : Aug 03, 2018, 06:38 PM ISTUpdated : Aug 03, 2018, 06:52 PM IST
സ്‌കൂള്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമോ?

Synopsis

സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ചെറിയ കുട്ടികളുടെ മാനസികനിലയെ ബാധിക്കും. അവരില്‍ അത് അമിത ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കിയേക്കാം.

കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കാമോ? പുതിയ കാലത്തെ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും സാധാരണമായ ഈ ചോദ്യത്തിന് മനശാസ്ത്രജ്ഞര്‍ക്കെന്താണ് മറുപടി പറയാനുള്ളത്.

ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സൈക്യാട്രിയിലെ വൈസ് ചെയറും ബ്രിട്ടനിലെ പ്രമുഖ മനശാസ്ത്രജ്ഞനുമായ ഡോ. ജോണ്‍ ഗോള്‍ഡിന്‍ പറയുന്നത്, പല മാതാപിതാക്കളും ഫോണ്‍ വാങ്ങി നല്‍കാന്‍ സമ്മര്‍ദ്ദമനുഭവിക്കുന്നുവെന്നാണ്. അങ്ങനെ ചെയ്യാതിരിക്കാന്‍ ദേശീയതലത്തില്‍ നിയമങ്ങളുണ്ടാക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.

പല കുട്ടികളും പറയുന്നത് തന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം ഫോണ്‍ ഉണ്ട്. തനിക്കുമാത്രമില്ലെന്നാണ്. ആ സമയത്ത് അത് ഉപകാരപ്പെടും. അതിന് നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കാം. 

സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ചെറിയ കുട്ടികളുടെ മാനസികനിലയെ ബാധിക്കും. അവരില്‍ അത് അമിത ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കിയേക്കാം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ഉറക്കക്കുറവും മറ്റു പ്രശ്നങ്ങളുമുണ്ടാകുന്നുണ്ടെന്ന് രക്ഷിതാക്കള്‍ തന്നെ പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

കുട്ടികളുടെ മാനസിക-ശാരീരികാരോഗ്യം മുന്‍നിര്‍ത്തി അവരില്‍ നിന്നും ഫോണ്‍ വാങ്ങി മാറ്റിവയ്ക്കണമെന്ന് യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ പ്രൊഫസര്‍ ആഡം ജോയിന്‍സണും പറയുന്നു. 

ഡോ. ജോണ്‍ ഗോള്‍ഡിന്‍റെ അഭിപ്രായത്തില്‍, 'പ്രായപൂര്‍ത്തിയായവരില്‍ പലരും ഓരോ പന്ത്രണ്ട് മിനിറ്റിലും ഫോണ്‍ എടുത്തുനോക്കാറുണ്ടെന്നും നേരത്തെ ഒരു പഠനം തെളിയിച്ചിരുന്നു. പത്തില്‍ ആറ് പേരും തങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. പഠനം നടത്തിയവരില്‍ പകുതിയോളം പേര്‍ കൂടുതല്‍ സമയവും ഓണ്‍ലൈനില്‍ ചെലവഴിക്കാറുണ്ടെന്നും അതവര്‍ക്ക് കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്നും ആ പഠനം പറയുന്നു. ' അത് വളരെ ചെറുപ്പത്തിലേ കുട്ടികളിലുമുണ്ടാകാതിരിക്കാന്‍ അവരെ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കാം. 

 

കടപ്പാട്: ഡെയ്ലി മെയില്‍

PREV
click me!

Recommended Stories

സകല കച്ചവടക്കാരും സ്വന്തം ക്യുആർ കോഡ് എടുത്തുമാറ്റി, പകരം ആ ഒരൊറ്റ ക്യുആർ കോഡ്, നന്മയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
ടോയ്‍ലെറ്റിനകത്ത് പുകവലിച്ചാൽ ആകെ നാണം കെടും, അകത്തിരിക്കുന്ന ആളെ സകലരും കാണും, ചൈനയിൽ വൻ ചർച്ച