അവളെന്‍റെ മകളായിരുന്നില്ല, എങ്കിലും അവള്‍ വന്നപ്പോള്‍ നമ്മുടെ ജീവിതം മാറി

By Web TeamFirst Published Nov 14, 2018, 6:55 PM IST
Highlights

അവളുടെ മാതാപിതാക്കള്‍ പിറ്റേന്ന് എന്നെ വിളിച്ചു നന്ദി പറഞ്ഞു. അവര്‍ അവരുടെ കടപ്പാട് അറിയിച്ചു. അവരുടെ മകളെ ഏറ്റവും നല്ല കരങ്ങളില്‍ തന്നെയാണ് ഏല്‍പ്പിച്ചതെന്ന് പറഞ്ഞു. 

'പീപ്പിള്‍ ആഡ് കളര്‍ ടു യുവര്‍ ലൈഫ്', മറ്റൊരാള്‍ നമ്മുടെ ജീവിതത്തിന് നിറം പകരുമെന്ന്. ഏഷ്യന്‍ പെയിന്‍റ്സിന്‍സിന്‍റെ പരസ്യമാണ്. അതുപോലൊരു കഥയാണ് നിര്‍മല്‍ മോഹനും പറയാനുള്ളത്. അവരുടെ ജീവിതത്തിലേക്ക് അന്നുവരെ കടന്നു വരാത്ത ചിലരൊക്കെ കടന്നു വന്നതെങ്ങനെയാണെന്നും, വരണ്ടുകിടന്ന അവരുടെ ജീവിതത്തിന് എങ്ങനെയാണ് പച്ചപ്പുണ്ടായതെന്നും. 

മക്കള്‍ ദൂരെ പോയത് കാരണം തനിച്ച് ജീവിക്കേണ്ടി വന്ന ദമ്പതികളുടെ അടുത്തേക്ക് പേയിങ് ഗസ്റ്റുകളായി കുറച്ച് ചെറുപ്പക്കാര്‍ വരുന്നതും അവരുടെ ജീവിതം മാറുന്നതുമാണ് പരസ്യത്തില്‍. അതുപോലെയാണ് നിര്‍മ്മലിന്‍റെ ജീവിത്തതിലും സംഭവിച്ചത്. 

ആ കഥ നിര്‍മല്‍ തന്നെ പറയുന്നു; ''ശിവാനിക്ക് അസുഖമായ ദിവസം, എനിക്ക് ഉറങ്ങാനായില്ല. ഞങ്ങളവളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ സീനിയര്‍ ഡോക്ടറെ കണ്ടു. അവള്‍ ബെറ്ററായി എന്ന് അറിയുന്നതുവരെ ഞാന്‍ ഭയന്നാണ് ഇരുന്നത്. അതുകഴിഞ്ഞ് ഒരുപാട് രാത്രികള്‍ ഞാന്‍ രഹസ്യമായി അവളെ ചെന്ന് നോക്കുമായിരുന്നു അവള്‍ അവളുടെ മുറിയില്‍ സമാധാനത്തോടെ ഉറങ്ങുന്നില്ലേ എന്ന് നോക്കുമായിരുന്നു. അവളുടെ അടുത്ത് തന്നെ ഞാന്‍ നില്‍ക്കണ്ടേ? അങ്ങനെയല്ലേ സാധാരണ അമ്മമാര്‍ ചെയ്യാറ്. 

അവളുടെ മാതാപിതാക്കള്‍ പിറ്റേന്ന് എന്നെ വിളിച്ചു നന്ദി പറഞ്ഞു. അവര്‍ അവരുടെ കടപ്പാട് അറിയിച്ചു. അവരുടെ മകളെ ഏറ്റവും നല്ല കരങ്ങളില്‍ തന്നെയാണ് ഏല്‍പ്പിച്ചതെന്ന് പറഞ്ഞു. ഇങ്ങനെ ഇന്നത്തെ കാലത്ത് ഒരു അപരിചിതര്‍ക്കു വേണ്ടി ഒരാള്‍ ചെയ്യുമെന്ന് കരുതിയില്ലെന്നും അവര്‍ പറഞ്ഞു. പക്ഷെ, ശിവാനി സത്യത്തില്‍ ഞങ്ങള്‍ക്ക് അപരിചിത ആയിരുന്നില്ല. 

നമ്മുടെ മകള്‍ വിവാഹം കഴിച്ചു പോയശേഷം വീട്ടില്‍ ഒരുതരം മൂകത ആയിരുന്നു. ഞങ്ങളവളെ മിസ് ചെയ്തു. അവളുടെ ചിരി, അവളുടെ സംസാരം, അവളുടെ സാന്നിധ്യം എല്ലാം... ജീവിതം മുന്നോട്ട് പോകുമ്പോള്‍ മക്കള്‍ അകലെയാകും. പെട്ടെന്ന് തന്നെ എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛനും മരിച്ചു. അതോടെ വീട്ടില്‍ ഞാനും ഭര്‍ത്താവും മാത്രമായി. ആകെ മൂകത. അതിനിടയില്‍ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്താണ് ഞങ്ങളോട് ആ കാര്യം അപേക്ഷിച്ചത്. ഈ നഗരത്തില്‍ ജോലിക്കായെത്തിയ കുറച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടി വീട് തുറന്നു കൊടുത്തൂടേ എന്ന്. അവര്‍, അവരുടെ വീട്ടില്‍ നിന്നും ദൂരെ വന്നു നില്‍ക്കേണ്ടി വന്നവരാണ് നമ്മുടെ കുട്ടികളെ പോലെ. അവര്‍ക്ക് താമസിക്കാനായി ഒരു സ്ഥലം ആവശ്യമായിരുന്നു. 

ആദ്യം ഞങ്ങള്‍ കുറേ ആലോചിച്ചു. ഒരു ദിവസം തീരുമാനിച്ചു, എന്തുകൊണ്ട് പറ്റില്ല. രണ്ട് പെണ്‍കുട്ടികള്‍ക്കായി വീട് തുറന്നു കൊടുത്തു. അവര്‍ പെട്ടെന്ന് തന്നെ ഞങ്ങളുടെ വീട്ടുകാരായി. അവരുടെ സുഹൃത്തുക്കള്‍ക്കും വീട് ആവശ്യമായിരുന്നു. ഞങ്ങള്‍ അവരേയും സ്വാഗതം ചെയ്തു. അതിലൊരാളായിരുന്നു ശിവാനി. ശിവാനിയുടെ വിവാഹമായപ്പോള്‍ അവളുടെ റിസപ്ഷന് ഞങ്ങളും പോകണമെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഞങ്ങളവളെ അനുഗ്രഹിക്കണമെന്നും. ആ സമയത്താണ് അവളുടെ അച്ഛനും അമ്മയും പറയുന്നത്, അവരെത്രമാത്രം സന്തോഷിക്കുന്നു അവളുടെ മകള്‍ ഞങ്ങളുടെ കൂടെ ജീവിക്കുന്നതില്‍ എന്ന്. 

ഓരോ മനുഷ്യരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് ഓരോ കാരണവുമുണ്ടാകാം. അവര്‍ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റമുണ്ടാക്കും, കംഫര്‍ട്ട് ആക്കും, സുരക്ഷ തരും. എല്ലാത്തിലുമുപരി അവര്‍ നമ്മുടെ ജീവിതത്തിന് നിറവും ഉന്മേഷവും തരും. 

നിര്‍മല്‍ മോഹന് അറിയാം, വീട്ടിലേക്ക് ആളുകളെ വിളിക്കുമ്പോള്‍ അതെത്രമാത്രം സന്തോഷമാണെന്നും അതെങ്ങനെയൊക്കെയാണ് ജീവിതത്തെ വീണ്ടും ആഘോഷമാക്കുന്നതെന്നും. നിറമുള്ള നിമിഷങ്ങളും ഓര്‍മ്മകളും ഉണ്ടാകുന്നതെന്നും. 

അതുതന്നെയാണ് ഏഷ്യന്‍ പെയിന്‍റ്സിന്‍റെ പരസ്യത്തില്‍ ഈ ദമ്പതികള്‍ പറയുന്നതും. അതായത്, നമ്മുടെ വീട് മറ്റുള്ളവര്‍ക്കായി തുറന്ന് കൊടുക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന്. അതുകൊണ്ട് നിങ്ങളുടെ വീട്ടില്‍ കുറച്ചെങ്കിലും സ്ഥലം ഉണ്ടെങ്കില്‍, ആവശ്യക്കാര്‍ക്കായി ആ വാതില്‍ തുറന്ന് വയ്ക്കൂ, എന്നിട്ട് പറയൂ, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഞാന്‍ എന്‍റെ വീട് നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്. ആര്‍ക്കറിയാം, നമ്മള്‍ തമ്മില്‍ വളരെ മനോഹരമായ ബന്ധം ഉണ്ടാകില്ലെന്ന് എന്ന്. 

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

click me!