പ്രധാനമന്ത്രിക്ക് പാശ്ചത്തലത്തില്‍ നല്കിയത് വില്ലന്‍റെ സംഗീതം

By Web DeskFirst Published Jul 2, 2017, 3:39 PM IST
Highlights

ദില്ലി: 68-മത് ചാര്‍ട്ടേഡ് അക്കൗഡന്‍റ്സ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രിക്ക് പാശ്ചത്തലത്തില്‍ നല്കിയത് വില്ലന്‍റെ സംഗീതം. ചരിത്രമെന്ന് ബിജെപി വിശേഷിപ്പിച്ച ജിഎസ്ടി പ്രഖ്യാപനത്തിന് ശേഷം നടന്ന ആദ്യത്തെ യോഗമായിരുന്നു ഇത്. സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യന്‍ അക്കൗഡുകള്‍, കള്ളപ്പണം, ജിഎസ്ടി എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ മോഡി പ്രസംഗത്തില്‍ പ്രതിപാദിച്ചു. പ്രസംഗം അവസാനിപ്പിച്ച് മോഡി കൈവീശി കാണിക്കുമ്പോഴാണ് അകമ്പടി ഗാനമിട്ടത്. 

ഇത് കണ്ട് അത്ഭുതപ്പെട്ടവര്‍ പ്രേക്ഷകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് മോഡിയും ക്രൂരനായ ഡെത്ത് വാഡറും തമ്മിലുള്ള ബന്ധമാണ്.
സ്റ്റാര്‍ വാര്‍സ് ഹോളിവുഡ് ചലച്ചിത്ര പരമ്പരയില്‍, ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന വില്ലന്മാരുടെ നേതാവാണ് ക്രൂരനായ ഡെത്ത് വാഡര്‍. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ വില്ലനാണ് ഡെത്ത് വാഡര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 

ഈ കഥാപാത്രത്തിന്‍റെ ‘ദ ഇംപീരിയല്‍ മാര്‍ച്ച്’ എന്ന അകമ്പടി ഗാനം പ്ലേ ചെയ്താണ് പരിപാടിയുടെ സംഘാടകര്‍ മോഡിക്ക് അറിഞ്ഞോ അറിയാതെയോ പണി കൊടുത്തത്. 2014ല്‍ അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ സ്റ്റാര്‍ വാര്‍സ് പരമ്പരയില്‍ നിന്നുമുള്ള വിഖ്യാത ഡയലോഗ് പറഞ്ഞ് മോഡി കാണികളുടെ കയ്യടി നേടിയിരുന്നു. 

ഈ പരമ്പരയില്‍ ഉപചാരമായി പറയുന്ന May The Force be with you എന്ന ഡയലോഗാണ് മാഡിസന്‍ സ്വകയര്‍ ഗാര്‍ഡനിലെ കൂടിയ ജനക്കൂട്ടത്തോട് മോഡി പറഞ്ഞത്. ഈ സംഭവം ഓര്‍മിപ്പിച്ചാണ് ഇപ്പോള്‍ ട്രോളുകളും. ഡെത്ത് വാഡറുമായി പ്രധാന മന്ത്രിക്കുള്ള മുന്‍കാല അനുഭവം കൊണ്ടാണ് വില്ലന്‍റെ തീം സോങ് അകമ്പടിയായി പ്ലേ ചെയ്തതെന്നാണ് ഭുരിപക്ഷം പേരുടെയും സംശയം.

click me!