
പൂനെ: ഉദ്യോഗസ്ഥരായ അമ്മമാര്‍ കുടുംബവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഈ അവസ്ഥ തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഉദ്യോഗസ്ഥയായ അമ്മ തന്‍റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പൂനെയിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയായ സ്വാതി ചിറ്റാല്‍ക്കര്‍ ഈ മാസം 16നാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പനി ബാധിച്ച തന്‍റെ 3 വയസ്സുകാരനായ മകന്‍ പുരുഷോത്തം സിംഗുമായാണ് സ്വാതി കഴിഞ്ഞ ദിവസം പൂനെയില്‍ ഉള്ള സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ ജോലിക്കെത്തിയത്.
അമ്മയ്‌ക്കൊപ്പം മാത്രമേ നില്‍ക്കൂ എന്നു വാശി പിടിച്ചിരുന്ന മകനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാന്‍ സ്വാതിക്കു കഴിയുമായിരുന്നില്ല. അവകാശപ്പെട്ട അവധികള്‍ കഴിഞ്ഞതിനാല്‍ തുടര്‍ന്ന് അവധിയെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മൂന്നുവയസുകാരനായ മകനെയും കൂട്ടി സ്വാതി ഓഫീസിലേക്കെത്തിയത്. ഓഫീസില്‍ തന്‍റെ സീറ്റിനു പിന്നിലായി നിലത്തു തലയിണ വച്ച്, കയ്യില്‍ പാല്‍ കുപ്പിയുമായി മകനെ കിടത്തി സ്വാതി ജോലി തുടര്‍ന്നു.
പനി ബാധിച്ച മകനുമായി ഓഫീസില്‍ വന്നിരുന്ന് ജോലി ചെയ്യേണ്ടി വന്ന തന്റെ ദുരവസ്ഥ കാണിച്ചു കൊണ്ട് ചിത്രമടക്കം ഫേസ്ബുക്കില്‍ തന്റെ അവസ്ഥ പോസ്റ്റ് ചെയ്യുകയായിരുന്നു.
” താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, എന്റെ ഹൃദയമാണ്. പനിബാധിച്ച എന്റെ മകന്‍ വിട്ടു നില്‍ക്കാന്‍ സമ്മതിച്ചില്ല. ഹാഫ് ഡേ ലീവ് കഴിഞ്ഞതിനാലും അത്യാവശ്യമായി ചില ലോണുകള്‍ പാസാക്കേണ്ടതിനാലും എനിക്ക് ഓഫീസില്‍ വരേണ്ടതായി വന്നു. എന്നാല്‍ എനിക്ക് എന്റെ രണ്ടു ചുമതലകളും ഒരേ സമയം നിറവേറ്റാന്‍ കഴിഞ്ഞു. അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായി ഞാന്‍ ഈ സന്ദേശം സമര്‍പ്പിക്കുന്നു”
സ്വാതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.