ഇത്തിരി സഹായങ്ങള്‍ മതി പ്ലാസ്റ്റിക് കസേരയില്‍  നിരങ്ങിജീവിക്കുന്ന ഈ അമ്മയുടെ ജീവിതം മാറാന്‍!

Published : Jan 19, 2017, 12:17 PM ISTUpdated : Oct 04, 2018, 04:42 PM IST
ഇത്തിരി സഹായങ്ങള്‍ മതി പ്ലാസ്റ്റിക് കസേരയില്‍  നിരങ്ങിജീവിക്കുന്ന ഈ അമ്മയുടെ ജീവിതം മാറാന്‍!

Synopsis

ഇത് തിരുവനന്തപുരം അമരവിള സ്വദേശി സിന്ധു രാജലക്ഷ്മിയുടെ ജീവിതം. പ്രസവം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് കടുത്ത മദ്യപാനിയായ ഭര്‍ത്താവ് മദ്യലഹരിയില്‍ ഇവരെ ആക്രമിച്ചത്. വലിയ മരക്കഷണം കൊണ്ടുള്ള അടി തലയിലെ ഞരമ്പുകളെയാണ് ബാധിച്ചത്. കൈകള്‍ തളര്‍ന്നുപോയെങ്കിലും അവര്‍ പിടിച്ചു നിന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഒരു മര്‍മ്മ ചികില്‍സാ കേന്ദ്രത്തില്‍ കൊണ്ടാക്കി. അവിടത്തെ ചികില്‍സ കഴിഞ്ഞപ്പോള്‍ ഇരുകാലുകളും തളര്‍ന്നുപോയി. രണ്ടു വര്‍ഷത്തിനുള്ളില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു. ഇപ്പോള്‍, ഒറ്റമുറി വീട്ടില്‍ മകനുമൊപ്പം നരകജീവിതം. 

കിടക്കേണ്ട അവസ്ഥയാണ്. എങ്കിലും എന്നേക്കുമായി കിടന്നുപോവുമെന്ന ഭയം കാരണം അവര്‍ പ്ലാസ്റ്റിക് കസേരയില്‍ എണീറ്റിരിക്കുന്നു. ഇത്തിരി അനങ്ങിയാല്‍ ശരീരം മുഴുവന്‍ നീരുവരും. തലയില്‍ നീര്‍ക്കെട്ടുണ്ടാവുന്നതിനാല്‍, എത്രയോ കാലമായി കുളിച്ചിട്ടെന്ന് സ്വകാര്യമായി പറയുന്നു, ഈയമ്മ. 

സിന്ധുവിന് നന്നായി തയ്യലറിയാം. ബിരുദധാരിയാണ്. കൈത്തൊഴില്‍ ചെയ്ത് ജീവിക്കാനാവും. എന്നാല്‍, നിന്നിടത്തുനിന്ന് അനങ്ങാനാവാത്തതിനാല്‍, ജോലിയോ വരുമാനമോ ഇല്ല. ആറുമാസമെങ്കിലും ചികില്‍സിച്ചാല്‍, രോഗം മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, അതിനു ്‌നല്ല ചിലവുണ്ട്. ഭക്ഷണത്തിനു പോലും കാശില്ലാത്തവര്‍ക്കെന്ത് ചികില്‍സ? 

ഇഎംഎസ് ഭവനപദ്ധതിയിലൂടെ കിട്ടിയ ഈ ഒറ്റമുറിയാണ് ഇവരുടെ ലോകം. ഇത്തരം അവസ്ഥകളുള്ളവര്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി അനുവദിക്കാവുന്നതാണ്. എന്നാല്‍, സിന്ധുവിന് അമ്പത് ശതമാനം വൈകല്യം മാത്രമാണെന്നും 80 ശതമാനം വൈകല്യമുള്ളവര്‍ക്കേ വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നുമാണ് ഉദ്യോഗസ്ഥരുടെ കടുംപിടിത്തം. അതിനാല്‍, നിരങ്ങി ജീവിക്കുന്ന ഈ അമ്മയ്ക്ക് അര്‍ഹമായ വീല്‍ ചെയര്‍ ലഭിക്കില്ല. 

സിന്ധു അന്ന് പ്രസവിച്ച ആ പിഞ്ചു കുഞ്ഞിനിന്ന് എട്ടുവയസ്സ്. പേര് അര്‍ജുന്‍. നാലാം ക്ലാസില്‍ പഠിക്കുന്ന അര്‍ജുനാണ് അമ്മയ്ക്കിപ്പോള്‍ സര്‍വ്വ ആശ്രയവും. 
നാലാം വയസ്സുമുതല്‍ അമ്മയെ പരിചരിക്കുന്നതും വീട്ടുജോലികളില്‍ സഹായിക്കുന്നതുമെല്ലാം അവനാണ്. പഠനത്തിലും കലകളിലും മിടുക്കനാണെങ്കിലും ഇരുളടഞ്ഞ ഭാവിയാണ് അവനെയും ഉറ്റുനോക്കുന്നത്. 

ചുരുക്കം ആവശ്യങ്ങളേ ഇവര്‍ക്കുള്ളൂ. കുറച്ചു പണം. അതുണ്ടെങ്കില്‍, ചികില്‍സിച്ച് രോഗം മാറ്റാം. രോഗം മാറിയാല്‍ തൊഴില്‍ ചെയ്ത് ജീവിക്കാം. നിന്നിടത്തുനിന്നും അനങ്ങാനാവാത്ത ഈ അവസ്ഥയില്‍ ഒരു വീല്‍ചെയര്‍ പോലും ഇവര്‍ക്ക് വലിയ ആശ്വാസമാവും. പുറത്തെ വലിയ ലോകം കനിയുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ അമ്മയും മകനും.


Account Details
Name: Sindhu Rajalakshmi
Bank: Catholic Syrian Bank, Neyyattinkara Branch
Ac No: 007102023303190001
Ifsc Code: CSBK0000071

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ