പാമ്പുകള്‍ക്ക് തനിച്ചിരിക്കാന്‍ പേടിയാണോ? അവയ്ക്ക് കൂട്ടുകാരുണ്ടോ?

Web Desk   | others
Published : May 23, 2020, 11:26 AM IST
പാമ്പുകള്‍ക്ക് തനിച്ചിരിക്കാന്‍ പേടിയാണോ? അവയ്ക്ക് കൂട്ടുകാരുണ്ടോ?

Synopsis

ഓരോ പാമ്പിന്റെയും രീതികളും ഗവേഷകർ മനസ്സിലാക്കാൻ ശ്രമിച്ചു. അതിന്റെ 'ധൈര്യം' അളക്കാൻ, ഓരോ പാമ്പിനെയും തനിച്ച് ഒരു കൂട്ടിൽ കിടത്തി. ചിലർ ധൈര്യമുള്ളവരായിരുന്നു. എന്നാൽ, ചിലർ ഭയന്ന് ഇരുന്നിടത്ത് തന്നെ തുടർന്നു.

പാമ്പിനെ ഭയപ്പെടുത്തുന്ന, നമ്മെ ഉപദ്രവിക്കാൻ അവസരം കാത്തിരിക്കുന്ന ഒരു ജീവിയായിട്ടാണ് നമ്മൾ കാണുന്നത്. നമ്മൾ ഭയപ്പെടുന്ന അവ പക്ഷേ അത്രകണ്ട് അപകടകാരികളല്ല എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. അവ വാസ്‍തവത്തിൽ കൂട്ടമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

കാനഡയിലെ വിൽഫ്രിഡ് ലോറിയർ സർവകലാശാലയിലെ ഗവേഷകർ പഠനത്തിനായി വടക്കേ അമേരിക്കയിലും മധ്യഅമേരിക്കയുടെ ചില ഭാഗങ്ങളിലും കാണുന്ന കിഴക്കൻ ഗാർട്ടർ ഇനത്തിലുള്ള 10 പാമ്പുകളുടെ നാല് സെറ്റുകളെ പിടിച്ച് നാല് കൂടുകളിലാക്കി. ഓരോ പാമ്പിന്റെയും തലയിൽ തിരിച്ചറിയാനായി അടയാളവും അവർ ഇട്ടു. ഇതിനെല്ലാം പുറമെ, അവയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഒരു ക്യാമറയും സ്ഥാപിച്ചു. ദിവസത്തിൽ രണ്ടുതവണ, ഗവേഷകരിലൊരാൾ പാമ്പുകളുടെ സ്ഥാനങ്ങളുടെ ഫോട്ടോയെടുക്കുകയും അവയുടെ കൂട്ടങ്ങളെ ശ്രദ്ധിക്കുകയും ചെയ്യും. അതിനുശേഷം അവയെ  നീക്കം ചെയ്‍ത്, ചുറ്റുപാടുകൾ വൃത്തിയാക്കുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യും. പാമ്പുകളെ പിന്നീട് വിവിധ സ്ഥാനങ്ങളിലേയ്ക്ക് തിരികെ കൊണ്ടുപോയാക്കും. എന്നിട്ട് മുമ്പത്തെ അതേ ഗ്രൂപ്പുകളായി അവ ഒന്നിച്ച് ചേരുന്നുണ്ടോ എന്ന് ക്യാമറയിൽ നോക്കും. അവ അതേ ഗ്രൂപ്പുകളുമായി ഒന്നിച്ച് ചേരുന്നതായി ഗവേഷകർ നിരീക്ഷിച്ചു. മിക്കപ്പോഴും അവ ഒരേ പാമ്പുകളുമായി വീണ്ടും വീണ്ടും ചങ്ങാത്തം കൂടുകയും, അവ കൂട്ടംകൂടലുകള്‍ നടത്തുകയും ചെയ്യുന്നതായി അവർ കണ്ടെത്തി.  

"പാമ്പുകൾ സജീവമായി സാമൂഹിക ഇടപെടൽ നടത്തുകയും, വലിയ കൂട്ടങ്ങളായി ഇരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന്  ഗവേഷണങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കി. ഉരഗങ്ങളിലെ സാമൂഹികതയെക്കുറിച്ചുള്ള കൂടുതലായി പഠിക്കാൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശാസ്ത്ര സമൂഹത്തിലും പൊതുജനങ്ങളിലും മൊത്തത്തിലുള്ള ധാരണകൾ മാറ്റുന്നതിന് ഈ പഠനം പ്രധാനമാണ്” ഗവേഷകർ അഭിപ്രായപ്പെട്ടു.

ഓരോ പാമ്പിന്റെയും രീതികളും ഗവേഷകർ മനസ്സിലാക്കാൻ ശ്രമിച്ചു. അതിന്റെ 'ധൈര്യം' അളക്കാൻ, ഓരോ പാമ്പിനെയും തനിച്ച് ഒരു കൂട്ടിൽ കിടത്തി. ചിലർ ധൈര്യമുള്ളവരായിരുന്നു. എന്നാൽ, ചിലർ ഭയന്ന് ഇരുന്നിടത്ത് തന്നെ തുടർന്നു. പാമ്പുകൾ ഒരു ഗ്രൂപ്പിലായിരിക്കുമ്പോൾ ആ ഗ്രൂപ്പിന്റെ പൊതുവെയുള്ള സ്വഭാവം അനുകരിക്കുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി.    

മനുഷ്യർ തമ്മിൽ ഇടപെടുന്നതും, പാമ്പുകളുടെ സാമൂഹ്യരീതിയും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട്. മറ്റ് പാമ്പുകളുമായി ചേരുമ്പോൾ അവ കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെട്ടു. ഒരുമിച്ചിരിക്കുന്ന പാമ്പുകൾക്ക് ചൂടും ഈർപ്പവും നിലനിർത്താൻ കൂടുതലായി കഴിയും. അതുപോലെ ഒരു ശത്രുവിന്റെ ആക്രമണം, തനിച്ച് നേരിടുന്നതിനേക്കാൾ കൂട്ടമായി നേരിടാൻ അവ ശ്രമിക്കുന്നു. അവ കൂട്ടുകാരെ കാണാൻ പോവുകയും, അത് സുരക്ഷിതമാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.  

പാമ്പുകൾ സജീവമായി സാമൂഹിക ഇടപെടൽ നടത്താൻ ആഗ്രഹിക്കുന്നുവെന്നും, വലിയ കൂട്ടങ്ങളിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഈ പഠനം തെളിയിക്കുന്നു. പാമ്പുകളുടെ സാമൂഹിക ഇടപെടൽ രീതികളെ വ്യക്തിഗത ധൈര്യം, സാമൂഹികത, പ്രായം എന്നിവ സ്വാധീനിക്കുന്നുവെന്നും അവർ കണ്ടെത്തി.  

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ