ആ സര്‍പ്രൈസ് സമ്മാനം കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു: വീഡിയോ

Web Desk |  
Published : Jun 24, 2018, 12:22 PM ISTUpdated : Jun 29, 2018, 04:20 PM IST
ആ സര്‍പ്രൈസ് സമ്മാനം കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു: വീഡിയോ

Synopsis

അമ്മ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ താന്‍ നല്‍കിയത് ഒന്നുമല്ല എന്നാണ് മകന്‍ പറയുന്നത്

അമ്മയ്ക്കേറ്റവുമിഷ്ടപ്പെട്ട സമ്മാനം തന്നെ സര്‍പ്രൈസായി നല്‍കിയാലെങ്ങനെയിരിക്കും. ഈ മകന്‍ അതാണ് ചെയ്തിരിക്കുന്നത്. 

റോസ് റോഥറോ ബഗ് ഒരു സൌണ്ട് എഞ്ചിനീയറാണ്. സംഗീത പരിപാടിയുമായി പല സ്ഥലത്തും പോകേണ്ടിവരും. തന്‍റെ മ്യൂസിക് കിറ്റ് വയ്ക്കാന്‍ വലിയ ഒരു വാഹനം വേണം. പക്ഷെ, സാമ്പത്തിക പ്രശ്നങ്ങളുള്ള സമയമാണ്. മകന്‍റെ ആവശ്യം മനസിലാക്കിയ അമ്മ ലിനറ്റ് റോതറോ തന്‍റെ പ്രിയപ്പെട്ട ഫോര്‍ഡ് കാര്‍ വിറ്റു പകരം ഒരു വാന്‍ വാങ്ങി. അതറിഞ്ഞപ്പോള്‍ തന്നെ  മകന് വിഷമമായി. അമ്മയുടെ പ്രിയപ്പെട്ട കാറാണ്.
 
അങ്ങനെ ആ വര്‍ഷം തന്നെ മകന്‍ സര്‍പ്രൈസായി അമ്മയ്ക്ക് അതേ മോഡല്‍ കാര്‍  വാങ്ങി നല്‍കുകയായിരുന്നു. മകന്‍റെ സമ്മാനം കണ്ട അമ്മയുടെ കണ്ണ് നിറഞ്ഞു പോയി. എന്നാല്‍ അമ്മ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ താന്‍ നല്‍കിയത് ഒന്നുമല്ല എന്നാണ് മകന്‍ പറയുന്നത്. 

വീഡിയോ കാണാം: 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം