മരിച്ച യുവതിയുടെ ശരീരത്തില്‍ നിന്നും പുറത്ത് പോകുന്നത് ആത്മാവോ?

By Web DeskFirst Published Aug 2, 2016, 3:54 AM IST
Highlights

ഒരു റോഡില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ ശരീരത്തില്‍ നിന്നും ആത്മാവ് ഉയര്‍ന്നു പോകുന്നതിന്‍റെ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വ്യാജമാണ് എന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് ചൈനയില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പ് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ ചൈനയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ദൃശ്യങ്ങള്‍.

2014 ല്‍ പുലര്‍ച്ചെ നാലു മണിക്ക് റെക്കോഡ് ചെയ്യപ്പെട്ടതാണ് വീഡിയോ എന്നാണ് ഒരു ഇംഗ്ലീഷ് ടാബ്ലോയ്ഡ് പറയുന്നത് മരിച്ചുകിടക്കുന്ന ഒരു യുവതിയുടെ ശരീരത്തില്‍ നിന്നും ആത്മാവ് ശരീരം വിടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വെള്ളപ്പുതപ്പ് പുതപ്പിച്ചിരിക്കുന്ന ഒരു യുവതി ആശുപത്രി ബെഡ്ഡില്‍ കിടക്കുന്നതും അതില്‍ നിന്നും പുകപോലെ തോന്നുന്ന ഒരു ആള്‍രൂപം പതിയെ ശരീരം വിട്ട ശേഷം പുറത്തേക്ക് ഒഴുകി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. 

അടുത്തകാലത്ത് പ്രേത-ഭൂതാദികളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം കിട്ടുന്ന പ്രവണതയുണ്ട്. 

click me!