
ദക്ഷിണാഫ്രിക്കയിലെ ഫിലിപ്പോളിസിലെ വനത്തിൽ നിന്നുള്ള കടുവകളുടെ പോരാട്ടമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ട് പെണ്‍കടുവകൾ തമ്മിലാണ് ഈ ഉഗ്രപോരാട്ടം നടന്നത്. ഒരാളുടെ പ്രദേശത്ത് മറ്റേ കടുവ വന്നതാണ് പോരാട്ടത്തിന്റെ കാരണം. ഫോട്ടോഗ്രാഫറായാ മരിയോണ്‍ വോൽബോണ് ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.
ഏകദേശം അഞ്ചു മിനിട്ടോളം ഈ പോരാട്ടം നീണ്ടു നിന്നതായാണ് അദ്ദേഹം പറയുന്നത്. പോരാട്ടത്തിൽ പരാജയപ്പെട്ടു പോയ കടുവ സ്ഥലത്തു നിന്നും മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.കാടിനുള്ളിൽ നിശ്ചിത ദൂരപരിധിയിൽ വാസസ്ഥലം കൈയടക്കി വയ്ക്കുന്ന സ്വഭാവക്കാരാണ് സിംഹവും കടുവയുമെല്ലാം. ഇരയല്ലാതെ മറ്റാരെങ്കിലും ഈ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഉഗ്രേപോരാട്ടമാണ് പിന്നെ നടക്കുക.
ജയിക്കുന്നയാളാകും പിന്നെ സ്ഥലത്തെ രാജാവ്. അത്തരമൊരു പോരാട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി മാറുകയാണ്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.