
തിരുവനന്തപുരം: അവർ തന്നെ ആർ എസ് എസും സ്ത്രീവിരുദ്ധയുമാക്കിയെന്ന് എഴുത്തുകാരിയും പരിസ്ഥിതി, സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തിലാണ് സുഗതകുമാരിയുടെ പ്രതികരണം. എന്നെ സ്ത്രീവിരുദ്ധയാക്കിയവർ സർക്കാരിന്‍റെ സ്ത്രീ വിരുദ്ധതയെ കുറിച്ചുകൂടി ശബ്ദിക്കണം. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെയും സുഗതകുമാരി തുറന്നടിച്ചു.
തന്നെ മനസ്സിലാക്കത്തവരും തന്നെ കുറിച്ചൊന്നും അറിയാത്തവരുമാണ് അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. വഴിതെറ്റി പോകുന്ന പെൺകുട്ടികളെ കൗൺസിലിങ് നടത്തിയിട്ട് യാതൊരു കാര്യവും ഇല്ലെന്ന് സുഗതകുമാരി ആവർത്തിച്ചു. 15 വയസ്സിലെ വേണോ ഈ ‘പ്ലഷർ’ എന്നും സുഗതകുമാരി പെൺകുട്ടികളോട് ചോദിക്കുന്നു.
ജനങ്ങൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുളള അധികാരം സംഘപരിവാരിനോ കേന്ദ്ര സർക്കാരിനോ അല്ലെന്നായിരുന്നു ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള കവിയത്രിയുടെ മറുപടി. മൂന്നാർ ഭൂമി കൈയേറ്റ ഒഴിപ്പിക്കുന്ന പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നടപടിയെയും സുഗതകുമാരി വിമർശിച്ചു. കുരിശ് തൊട്ടപ്പോൾ പിണറായിയുടെ കൈപൊള്ളിയോ എന്ന് സുഗതകുമാരി ചോദിക്കുന്നു.
കൊച്ചിയിൽ നടി ആക്രമണത്തിനിരയായ സംഭവം അതിക്രൂരമെന്നും ഇതിലും ഭേദം പെൺകുട്ടിയെ കൊല്ലുന്നതായിരുന്നുവെന്നും സുഗതകുമാരി പറഞ്ഞു. സംഭവത്തിലെ പ്രതി ഏത് പോപ്പുലർ ആളായാലും കടുത്ത ശിക്ഷ നൽകണമെന്നും സുഗതകുമാരി കൂട്ടിചേർത്തു.
അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കാണാം
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.