ഇവിടെ പെൺകുട്ടികളെ ടയർ മാറ്റിയിടാനും, മറ്റ് വാഹനകാര്യങ്ങളും പഠിപ്പിക്കുന്നു

Web Desk   | others
Published : Oct 28, 2020, 04:39 PM IST
ഇവിടെ പെൺകുട്ടികളെ ടയർ മാറ്റിയിടാനും, മറ്റ് വാഹനകാര്യങ്ങളും പഠിപ്പിക്കുന്നു

Synopsis

നാല്‍പ്പതോളം പെൺകുട്ടികളുടെ ഗ്രൂപ്പുകൾക്കാണ് സ്‍കൂൾ ഈ വർക്ക്‌ഷോപ് നടപ്പാക്കിയത്.

ഇന്നത്തെ കാലത്ത് കുട്ടികളുടെ അറിവ് പലപ്പോഴും പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. കണക്കിലും, സയൻസിലും ഒക്കെ മികവ് പുലർത്തുന്ന അവർക്ക് പക്ഷേ ജീവിതത്തിൽ ആവശ്യമായ പ്രായോഗിക കഴിവുകൾ കുറഞ്ഞു പോകുന്നു. ബൾബ് മാറ്റിയിടാനോ, വീട്ടുജോലികൾ ചെയ്യാനോ പലപ്പോഴും അവർക്ക് അറിയാതെ വരുന്നു, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. എന്നാൽ, സിഡ്‍നിയിലെ ഒരു സ്‍കൂൾ അവിടത്തെ വിദ്യാർത്ഥിനികൾക്ക് അത്തരം ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം പഠിപ്പിക്കുകയാണ്. സിഡ്‌നിയിലെ സ്റ്റെല്ല മേരിസ് കോളേജിലെ പെൺകുട്ടികൾ ടയർ മാറ്റാനും, ടയറിലെ കാറ്റ് പരിശോധിക്കാനും, ഓയിലിന്റെ അളവ് കണക്കാക്കാനും, വാഹനാപകടമുണ്ടായാൽ എങ്ങനെ പ്രതികരിക്കാമെന്നും പഠിപ്പിക്കുകയാണ്. പെൺകുട്ടികളെ ശക്തരും സ്വതന്ത്രരുമായി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചിരിക്കുന്നത്.

വാഹനങ്ങളെ നന്നായി നോക്കി നടത്താൻ ആളുകളെ പഠിപ്പിക്കുന്ന ഗാൽമാറ്റിക് കമ്പനിയാണ് ഈ കോഴ്‌സ് നടത്തിയത്. 'എസൻഷ്യൽ ലൈഫ് സ്‌കിൽസ്' എന്ന പേരിൽ സ്കൂൾ ഇട്ട ഒരു പോസ്റ്റിൽ 11 -ാം ക്ലാസ്സ് വിദ്യാർത്ഥികൾ കാറിനെ എങ്ങനെ പരിപാലിക്കാം എന്നതിനെ കുറിച്ച് പഠിക്കുന്നത് വിശദീകരിച്ചിരിക്കുന്നു. നാല്‍പ്പതോളം പെൺകുട്ടികളുടെ ഗ്രൂപ്പുകൾക്കാണ് സ്‍കൂൾ ഈ വർക്ക്‌ഷോപ് നടപ്പാക്കിയത്. ഇതുവരെ, എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്കൂൾ പറഞ്ഞു. ഇത്തരം കഴിവുകൾ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ സ്വയം കാര്യങ്ങള്‍ നടത്താന്‍ അവരെ പ്രാപ്‍തരാക്കുന്നുവെന്നും സ്‍കൂൾ കൂട്ടിച്ചേർത്തു.

ഓരോ വർഷവും സിഡ്‍നിയിലുടനീളം ഒരു ലക്ഷത്തോളം കൗമാരക്കാരെയാണ് ഗാൽമാറ്റിക് ഈ കാര്യങ്ങൾ പഠിപ്പിക്കുന്നത്. കൗമാരക്കാർ ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കണം എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞ 13 വർഷമായി എലെനി മിതാക്കോസാണ് ഗാൽമാറ്റിക് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വർക്ക് ഷോപ്പുകൾ കൗമാരക്കാരായ പെൺകുട്ടികൾക്ക് മാത്രമുള്ളതല്ലെന്നും അവർ ഊന്നിപ്പറയുന്നു. കമ്പനി വെബ്‌സൈറ്റ് അനുസരിച്ച്, നാലുപേരടങ്ങുന്ന വനിതാ ടീമുകൾ ഓസ്‌ട്രേലിയൻ വനിതകളെയും കൗമാരക്കാരെയും ഒരുപോലെ വണ്ടിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നു. വളരെ വലിയ വാഹനങ്ങൾ ഓടിക്കുന്നവർ അത് നന്നായി പരിപാലിച്ചില്ലെങ്കിൽ അധിക ചെലവുകൾ വരുമെന്നും, കാറിന്റെ പ്രശ്‌നം എത്ര ചെറുതായാലും അത് ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു. നിരവധി വാർത്താസൈറ്റുകളിൽ ഈ വാർത്ത ശ്രദ്ധ നേടുകയും, ഫേസ്ബുക്ക് പേജിൽ ഈ സംരംഭം ധാരാളം ആരാധകരെ നേടുകയും ചെയ്‌തു. 

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്