കാശില്ലെങ്കിലും ഇനി അവള്‍ക്ക് പഠിക്കാം!

Web Desk |  
Published : Jul 06, 2018, 03:25 PM ISTUpdated : Oct 02, 2018, 06:47 AM IST
കാശില്ലെങ്കിലും ഇനി അവള്‍ക്ക് പഠിക്കാം!

Synopsis

നല്ല മാര്‍ക്കില്‍ കോളേജില്‍ പ്രവേശനം നേടി ഫീസടക്കാന്‍ പണമുണ്ടായിരുന്നില്ല അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഫീസടച്ചു

ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഭാരതി കോളേജിലെ പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. എങ്ങനെയാണ് ഒരു വിദ്യാര്‍ഥിനിക്ക്, അധ്യാപകരും കോളേജ് അധികൃതരും ചേര്‍ന്ന് പഠിക്കാനുള്ള സാഹചര്യമൊരുക്കിയതെന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റ്. 

നന്ദിനി സെന്‍ ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഭാരതി കോളേജിലെ പ്രൊഫസറാണ്. കോളേജിലേക്ക് പ്രവേശനം നേടിയ പെണ്‍കുട്ടിക്ക് ഫീസടക്കാനുള്ള തുകയില്ലായിരുന്നു. കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്. അമ്മ പച്ചക്കറി വിറ്റായിരുന്നു ചെലവുകള്‍ നോക്കിയിരുന്നത്. എന്നാല്‍, അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇതൊക്കെയറിഞ്ഞപ്പോള്‍ അധ്യാപകരെല്ലാം ചേര്‍ന്ന് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയായിരുന്നുവെന്നാണ് നന്ദിനി സെന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നതുകൊണ്ടാണ് താന്‍ തന്‍റെ ജോലിയെ ഇത്രയും സ്നേഹിക്കുന്നതെന്നും നന്ദന സെന്‍ പറയുന്നുണ്ട്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മുടി കൊഴിഞ്ഞത് ചർമ്മരോ​ഗത്തെ തുടർന്ന്, 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ്, ആകെ തകർന്ന് ഭാര്യ
സീരിയലിലെ വില്ലന്മാരോട് കട്ടക്കലിപ്പ്; 91-കാരി മുത്തശ്ശി അടിച്ചുതകര്‍ത്തത് 2 ടിവി, എന്നിട്ടും നിര്‍ത്തിയില്ല