ജോയയുടെ ഐഎസ് അനുഭവം ചര്‍ച്ചയാകുന്നു

By Web DeskFirst Published Jan 12, 2017, 5:39 AM IST
Highlights

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആശയങ്ങളില്‍ ഭ്രമിച്ച് സിറിയയില്‍ എത്തിയ ഇന്ത്യന്‍ വംശജയുടെ അനുഭവം ആഗോള തലത്തില്‍ വാര്‍ത്തയാകുന്നു.  ഇന്ത്യന്‍ വംശജയയായ ജോയ ചൗധരി  മതംമാറി ഐസിസില്‍ ആളെച്ചേര്‍ക്കല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്ന അമേരിക്കക്കാരനെ വിവാഹം കഴിച്ച് സിറിയയില്‍ എത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് അവിടുന്ന് രക്ഷപ്പെട്ട് ബ്രിട്ടനില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജോണ്‍ എന്നയാളെയാണ് ജോയ വിവാഹം കഴിച്ചത്. ഇയാള്‍ ആരാണ് എന്ന് എന്നറിയാതെയായിരുന്നു ജോയ അയാളുമായി ബന്ധം സ്ഥാപിച്ചത്. ഐസിസിന്‍റെ പാശ്ചാത്യലോകത്തെ ഏറ്റവും സീനിയറായ പ്രവര്‍ത്തകനായിരുന്നു മുസ്ലിം മതത്തിലേക്ക് മാറിയ ജോണ്‍. 

അമേരിക്കന്‍ സൈനിക കുടുംബത്തില്‍ നിന്നായിരുന്നു അയാളുടെ വരവ്. അച്ഛന്‍ വ്യോമസേനയിലെ ഡോക്ടറായിരുന്ന തിമോത്തി. അപ്പൂപ്പന്‍ രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയ്ക്കു വേണ്ടി യുദ്ധം ചെയ്തയാള്‍. 1980കളില്‍ അച്ഛന് ബ്രിട്ടനിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതോടെയാണ് ജോണ്‍ ബ്രിട്ടനിലെത്തുന്നത്. 

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് അല്‍ ഖ്വെയ്ദയുടെ ആക്രമണത്തില്‍ ആകൃഷ്ടനായി മതം മാറുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നെ, വിവിധ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ജോണ്‍. 2004ല്‍ ലങ്കാഷയറിലെ റോക്ക്‌ഡേലിലുള്ള ടൗണ്‍ഹാളിലാണ് ജോണും ജോയയും തമ്മില്‍ വിവാഹിതരായത്. കുടുംബത്തില്‍ നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടായിരുന്നു ഈ വിവാഹം.

ജിഹാദികളുടെ യഥാര്‍ഥ ജീവിതം തിരിച്ചറിയാന്‍ ജോയക്ക് ഒരു മാസം പോലും വേണ്ടിവന്നില്ല. ജോയക്കും മക്കള്‍ക്കും സിറിയയില്‍വച്ച് അസുഖം പിടിപെട്ടു. ശരിയായ ചികിത്സയോ മരുന്നോ ലഭിക്കാതെ കഷ്ടപ്പെട്ടുപോയ ദിവസങ്ങള്‍. ഒരുമാസം കൊണ്ടുതന്നെ സിറിയയില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലേക്ക് ജോയ എത്തി. ഐസിസ് ക്യാമ്പില്‍നിന്ന് മക്കളുമായി രക്ഷപ്പെട്ട ജോയ അമേരിക്കയിലേക്ക് കടന്നു. 

അവിടെ ജോണിന്‍റെ കുടുംബത്തോടൊപ്പമായി താമസം. ജോണ്‍ ആരാണെന്ന് ബോധ്യപ്പെട്ടതോടെ, വിവാഹബന്ധവും വേണ്ടെന്നുവെക്കാന്‍ ജോയ തയ്യാറായി. 2014 ഒടുവില്‍ അവര്‍ അമേരിക്കന്‍ കോടതിയിലൂടെ വിവാഹമോചനം നേടി. 

click me!