സ്വാമിക്കൊരു ഗീതം; സുധാകര കവിയുടെ ഇംഗ്ലീഷ് കവിത പറയുന്നത്

Published : Dec 30, 2017, 08:36 PM ISTUpdated : Oct 05, 2018, 12:13 AM IST
സ്വാമിക്കൊരു ഗീതം; സുധാകര കവിയുടെ ഇംഗ്ലീഷ് കവിത പറയുന്നത്

Synopsis

റെഡ് ഇന്ത്യന്‍ സിയാറ്റില്‍ മൂപ്പന്റെ വിഖ്യാതമായ ഭൂമിഗീതത്തിന്റെ ലൈവലിലേക്ക് കവിത ഉയരുമോ എന്നുപോലും ഇവിടെ വായനക്കാരന്‍ ഒരുനിമിഷം അന്തം വിട്ട് നില്‍ക്കും. തുടര്‍ന്ന് ഭൂമിഗീതം സ്വാമിഗീതമാകുകയാണ്...

'പൂച്ചേ പൂച്ചേ', 'എനിക്കുറങ്ങണം' തുടങ്ങിയ അനുവാചകപ്രീതി ആവോളം കിട്ടിയ കവിതകള്‍ക്ക് ശേഷം മന്ത്രി ജി.സുധാകരന്‍ എഴുതി പ്രസിദ്ധീകരിച്ച ആംഗലേയ കവിതയാണ് The Great open secret. 'മഹത്തായ തുറന്ന രഹസ്യം' എന്ന് വിദൂരപരിഭാഷ. മലയാളത്തില്‍ എഴുതിയെഴുതി മടുത്തത് കൊണ്ടല്ല, ശബരിമലയുടെ മഹത്വം ലോകത്തെ അറിയിക്കണമെന്ന ലക്ഷ്യത്തിലാണ് ഇത്തവണ മാധ്യമം ഇംഗ്ലീഷാക്കിയത്. വിശ്വദര്‍ശനം വിഷയമാക്കിയ കവി ആഗോള ആസ്വാദകരെയാണ് ലക്ഷ്യമിടുന്നത്. പരിഭാഷകര്‍ കൈവച്ച് കാവ്യഗുണം നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ് ഇംഗ്ലീഷില്‍ തന്നെ എഴുതിയത്.

നാടായും കാടായും മണ്ണായും ആകാശമായും അയ്യപ്പസ്വാമിയെ അറിയുന്ന ദര്‍ശനമാണ് കവിതയിലെന്ന് മുഖക്കുറിപ്പില്‍ പറയുന്നു. മാര്‍ക്‌സിസത്തിന്റെ മാനവിക ചേതനയാണ് വ്യക്തിപരമായി കവിയുടെ രാഷ്ട്രീയ ദര്‍ശനമെങ്കിലും അയ്യപ്പസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന തത്വമസി എന്ന ലോകവീക്ഷണത്തോട് കവി കലഹിക്കുന്നില്ല. ആത്മീയവാദത്തില്‍ അഭയം തിരയുന്ന ജനകോടികളെ സമൂഹത്തില്‍ കാലൂന്നി നില്‍ക്കുന്ന കവിക്ക് കാണാതിരിക്കാനാകില്ലല്ലോ. ജീവിതത്തിന്റെ കടലാണ് കവിതക്ക് മഷിപ്പാത്രം. മാത്രമല്ല അഭയമില്ലാത്തവന്റെ അഭയമാണ് മതമെന്ന് ആചാര്യന്‍ ശ്രീമാന്‍ കാള്‍ മാര്‍ക്‌സും പറഞ്ഞിട്ടുണ്ട്.

In the night mid
I rose to potery
The greenish forest
Witht rees tall

അഭയമില്ലാത്തവന്റെ അഭയമാണ് മതമെന്ന് ആചാര്യന്‍ ശ്രീമാന്‍ കാള്‍ മാര്‍ക്‌സും പറഞ്ഞിട്ടുണ്ട്.

പാതിരാത്രി ഗാഢനിദ്രയില്‍ നിന്ന് കവി കവിതയിലേക്ക് ഞെട്ടി ഉണരുകയാണ്.. പച്ച തഴച്ച കാട്, അരുവികളുടെ കളകളാരവം...

കവി അവിടെവച്ച് ദൈവസംഗീതം കേള്‍ക്കുകയാണ്.. ഒരു നിമിഷം ദൈവസങ്കല്‍പ്പവും കവിയുടെ ഭൗതികദര്‍ശനവും പരസ്പരം കലഹിക്കുന്നു. ശത്രുതാപരമായ വൈരുദ്ധ്യം അവ തമ്മിലില്ലെന്ന് തിരിച്ചറിവില്‍ സുധാകരകവിത തുടര്‍ന്ന് പ്രകൃതിയുടെ അപാരതയെക്കുറിച്ച് വാചാലമാകുന്നു...

The universe my mother
Rather the mother of my mother
Of the mother of all mothers!

പ്രകൃതിയെന്റെയമ്മ
അല്ല, എന്റമ്മേടെയമ്മ
അമ്മമാരുടമ്മ...

ഒരു നഴ്‌സറിപ്പാട്ടിന്റെ പ്രാസഭംഗിയില്‍ പ്രകൃതിയുടെ വിശ്വവിശാലതയെ കവി അക്ഷരത്തിലേക്ക് ആറ്റിക്കുറുക്കുകയാണിവിടെ.

പ്രപഞ്ചസത്യത്തിന്റെ ആലയമായ, സ്വച്ഛശാന്തമായ കാടിന്റെ നടുവിലൊരു മലമുകളിലിരിക്കുന്ന സര്‍വശക്തനായ ദൈവം... വെള്ളത്തിന്റേയും ചെടികളുടേയും സൗരയൂഥങ്ങളുടെയും ദൈവം... പ്രകൃതിയുടെ അപാരതയെ കവി ദൈവസങ്കല്‍പ്പത്തോട് ചേര്‍ത്തൊട്ടിക്കുന്നു. ആ പ്രഭാപൂരിതമായ ആ ആത്മീയ വെളിച്ചത്തില്‍ സുധാകരകവി പെട്ടുപോകുമെന്ന് വായനക്കാരന്‍ കരുതവേ കവിത ഇങ്ങനെ വികസിക്കുന്നു..

Natute rules the nature
No rule over the nature
Who goes above nature
Never returns!

എല്ലാവരും എല്ലാ നിയമവും പ്രകൃതിക്ക് കീഴ്‌പെട്ട്... പ്രകൃതിക്കതീതമായി ഒന്നുമില്ല എന്ന കാവ്യപ്രഖ്യാപനം. കവിയിലെ ഭൗതികവാദിയും ആത്മീയ സന്ദേഹിയും വരികളില്‍ കലഹിക്കുന്നോ എന്ന് വേണമെങ്കില്‍ വായനക്കാരന് വ്യാഖ്യാനിക്കാം.

തുടര്‍ന്ന് ഭൂമിഗീതം സ്വാമിഗീതമാകുകയാണ്...

With the nature's pavement
And there is nothing above nature

റെഡ് ഇന്ത്യന്‍ സിയാറ്റില്‍ മൂപ്പന്റെ വിഖ്യാതമായ ഭൂമിഗീതത്തിന്റെ ലൈവലിലേക്ക് കവിത ഉയരുമോ എന്നുപോലും ഇവിടെ വായനക്കാരന്‍ ഒരുനിമിഷം അന്തം വിട്ട് നില്‍ക്കും. തുടര്‍ന്ന് ഭൂമിഗീതം സ്വാമിഗീതമാകുകയാണ്...

Swami is guru
Swami is kin
Swami the guide
Swami the nature
The Omnipotent
The Omnipresent
And all powerful

സ്വാമി നീയാണ്
സ്വാമി ഞാനാണ്
സ്വാമി ശക്തിയാണ്
കാടാണ്, കാട്ടാറാണ്, മണ്ണാണ്, മാനമാണ്

കിട്ടാവുന്ന കൊള്ളാവുന്ന വാക്കെല്ലാം കവി സ്വാമിക്കൊപ്പം ചേര്‍ത്തുവയ്ക്കുന്നു. പ്രകൃതിയെ സ്വാമിയാക്കുന്ന ശക്തിസങ്കല്‍പ്പത്തിന് മുമ്പില്‍ കവിയുടെ അക്ഷരാര്‍ച്ചന.

മനസ്സ് പൂര്‍ണ്ണമായും അര്‍പ്പിച്ച് ആ ചൈതന്യത്തിന് മുമ്പില്‍ സുധാകര കവിത മണിക്കൂറുകളോളം തൊഴുതുനില്‍ക്കുന്നു...

ഇല്ലച്ഛാ.. ഈ മാല ഞാനിനി ഊരുന്നില്ല.

തത്വമസി

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്