എജ്ജാതി പ്രകടനം; ഈ രണ്ടുവയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

Published : Oct 12, 2018, 05:46 PM IST
എജ്ജാതി പ്രകടനം; ഈ രണ്ടുവയസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

Synopsis

മറൂണ്‍ 5 ബാന്‍റിന്‍റെ, 'ഗേള്‍സ് ലൈക്ക് യൂ' എന്ന പാട്ടിന് ലിപ് സിങ്ക് ചെയ്യുകയാണ് മൈല. വീഡിയോ കണ്ടവരൊക്കെ ഈ കുഞ്ഞിന്‍റെ ആരാധകരായി കഴിഞ്ഞു. അച്ഛന്‍റെ കൂടെയാണ് ഇവളുടെ പാട്ട്. അച്ഛനും പാട്ടിനൊത്ത് ചുണ്ടനക്കുന്നുണ്ട്. 

ഇത് രണ്ടു വയസുകാരി മൈല. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കിയ മിടുക്കി. ഫോണിലും, വാട്ട്സാപ്പിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഇവളുടെ പ്രകടനം.

മറൂണ്‍ 5 ബാന്‍റിന്‍റെ, 'ഗേള്‍സ് ലൈക്ക് യൂ' എന്ന പാട്ടിന് ലിപ് സിങ്ക് ചെയ്യുകയാണ് മൈല. വീഡിയോ കണ്ടവരൊക്കെ ഈ കുഞ്ഞിന്‍റെ ആരാധകരായി കഴിഞ്ഞു. അച്ഛന്‍റെ കൂടെയാണ് ഇവളുടെ പാട്ട്. അച്ഛനും പാട്ടിനൊത്ത് ചുണ്ടനക്കുന്നുണ്ട്. പക്ഷെ, തകര്‍ത്തുവാരിയത് മൈലയാണ്. അത്രയും പെര്‍ഫെക്ടാണ് അവളുടെ ലിപ് സിങ്ക്. 

'കുളിക്കുന്നതിനു മുമ്പുള്ള ചെറിയ ലിപ് സിങ്ക് യുദ്ധം' എന്ന അടിക്കുറിപ്പോടെ മൈലയുടെ അമ്മയാണ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വീഡിയോ പങ്കുവെച്ചത്. കുളിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പിങ്ക് നിറത്തിലുള്ള ടവ്വലൊക്കെ ചുറ്റിയാണ് അച്ഛന്‍റെയും മകളുടെയും ലിപ് സിങ്ക് പ്രകടനം. മറൂണ്‍ 5ലെ പ്രധാന ഗായകന്‍ ആഡം ലെവിനും, മറൂണ്‍ 5 ബാന്‍റും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

വീഡിയോ കാണാം: 


 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ