സെന്‍റ് വാലന്‍ന്‍റെന്‍ എങ്ങനെയിരിക്കും.ഇതാ ഇങ്ങനെ...

By Web DeskFirst Published Feb 13, 2017, 12:56 PM IST
Highlights

പ്രണയദിനം ആചരിക്കുന്നത് സെന്‍റ്. വാലന്‍റെന്‍ എന്ന വ്യക്തിക്ക് ആദരവുമായാണ്. എ.ഡി 1706 ല്‍ ജീവിച്ചിരുന്ന വാലന്‍റെനെ ക്ലോഡിയസ് രണ്ടാമന്‍ തടവിലാക്കുകയും പിന്നീട് ഒരു ഫെബ്രുവരി 14ന് വധിക്കുകയായിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കാണ് ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

ഇപ്പോള്‍ ഇതാ പ്രണയത്തിന്‍റെ പ്രതീകമായ സെന്റ് വാലന്റെന്റെ രൂപം സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ രൂപം രൂപം 3ഡി മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികസിപ്പിച്ചത്. റോമിലെ സാന്റാ പള്ളിയില്‍ വാലന്റൈന്റെ തലയോട്ടി സൂക്ഷിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് വാലന്റൈന്റെ രൂപം വികസിപ്പിച്ചത്. 

ബ്രസീലില്‍ നിന്നുള്ള 3ഡി സാങ്കേതികവിദഗ്ധരാണ് അദ്ദേഹത്തിന്റെ രൂപം വികസിപ്പിച്ചെടുത്തത്. ബ്രസീലിലെ ഏറ്റവും പ്രമുഖനായ ഗ്രാഫിക് ഡിസൈനര്‍ സിസെറോ മൊറായിസ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രണയ ദേവന്റെ രൂപം വികസിപ്പിക്കുന്നതിന് ഫോറന്‍സിക് ആന്ത്രോപ്പോളജിസ്റ്റുകളുടെ സഹായവും സാങ്കേതിക വിദഗ്ധര്‍ സ്വീകരിച്ചു. 

ഡോ. മാര്‍കോസ് പൗലോ സലെസ് എന്ന ഫോറന്‍സിക് ആന്ത്രോപ്പോളജിസ്റ്റിന്റെ സഹായമാണ് വിദഗ്ധര്‍ തേടിയത്. സാന്റ മരിയ ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വാലന്റൈന്റെ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹം വിശകലനം ചെയ്തു. ഇത് ആദ്യമായാണ് വാലന്റൈന്റെ രൂപം സാങ്കേതിക വിദഗ്ധര്‍ വരച്ചെടുക്കുന്നത്. 

click me!