വീഡിയോ: ഹോളിവുഡ് നഗരത്തിലെ കാഴ്ചകള്‍!

Published : Dec 04, 2018, 06:29 PM IST
വീഡിയോ: ഹോളിവുഡ് നഗരത്തിലെ കാഴ്ചകള്‍!

Synopsis

ഹോളിവുഡ് സിനിമയുടെ ഹൃദയത്തുടിപ്പായ ലോസ് അഞ്ചലോസ് നഗരത്തിന്‍റെ ഭാഗമായ തിരക്കേറിയ വീഥി. ഹോളിവുഡ് എന്ന് സിനിമാലോകത്തെ അടയാളപ്പെടുത്തുന്ന ഇടം. പകലും രാത്രിയും സജീവമായ ഇവിടെ എപ്പോഴും ലോകമെമ്പാടുനിന്നും എത്തുന്ന സന്ദര്‍ശകരുടെ തിരക്കാണ്. 

താരങ്ങളുടെ നഗരമാണ് ഹോളിവുഡ്. ലോകമെമ്പാടുനിന്നും സന്ദര്‍ശകരെത്തുന്ന ഈ നഗരത്തില്‍ ഹോളിവുഡ് സിനിമയ്ക്കും സംഗീതലോകത്തിനും ടെലിവിഷനും വിലപ്പെട്ട സംഭാവന നല്‍കിയവര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് നിര്‍മ്മിച്ച  'വാക്ക് ഓഫ് ഫെയിം' (WALK OF FAME) ഇന്ന് ശ്രദ്ധാകേന്ദ്രമാണ്. 

വാക്ക് ഓഫ് ഫെയിം വിശേഷങ്ങള്‍: ഹോളിവുഡ് സിനിമയുടെ ഹൃദയത്തുടിപ്പായ ലോസ് അഞ്ചലോസ് നഗരത്തിന്‍റെ ഭാഗമായ തിരക്കേറിയ വീഥി. ഹോളിവുഡ് എന്ന് സിനിമാലോകത്തെ അടയാളപ്പെടുത്തുന്ന ഇടം. പകലും രാത്രിയും സജീവമായ ഇവിടെ എപ്പോഴും ലോകമെമ്പാടുനിന്നും എത്തുന്ന സന്ദര്‍ശകരുടെ തിരക്കാണ്. ഒരു സാധാരണ നഗരവീഥിക്കപ്പുറത്ത് വ്യത്യസ്തമായ ആകര്‍ഷണങ്ങള്‍ കൊണ്ട് സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രം കൂടിയായി മാറിയിരിക്കുന്നു ഇന്ന് ഹോളിവുഡ്. അവയില്‍ പ്രധാനമാണ് വാക്ക് ഓഫ് ഫെയിം.   സിനിമ, റേഡിയോ, ടെലിവിഷന്‍, സംഗീതം, തിയ്യറ്റര്‍ എന്നീ മേഖലകളില്‍ വന്‍ നേട്ടം കൈവരിച്ചവരെ ആദരിക്കാനും അവരുടെ സാന്നിധ്യം അടയാളപ്പെടുത്താനും ആണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ഹോളിവുഡ് ബൊലവര്‍ഡിന്‍റെ ഒരു വശത്ത് അവര്‍ക്കായി പിങ്ക് നിറത്തിലുള്ള നക്ഷത്രചിഹ്നങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെയാണ് 'വാക്ക് ഓഫ് ഫെയിം' എന്ന് വിളിക്കുന്നത്. 

വിശദമായ വീഡിയോ കാണാം: 

 

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു