ഗര്‍ഭപാത്രമോ ജനനേന്ദ്രിയമോ ഇല്ലാതെ പിറന്ന ഒരുവള്‍ ജീവിക്കുന്നത് ഇങ്ങനെയാണ്

By Rasheed KPFirst Published Apr 19, 2016, 10:22 AM IST
Highlights

ആദ്യമായി ഡോക്ടറെ കണ്ടപ്പോള്‍ എന്റെ പിതാവ് ധീരതയോടെ ആ അവസ്ഥയെ നേരിട്ടു. എന്നാല്‍, അമ്മയ്ക്ക് അത്ര സുഖകരമായിരുന്നില്ല ആ അവസ്ഥ. കഴിഞ്ഞ 10 വര്‍ഷമായി അവര്‍ സ്വയം കുറ്റപ്പെടുത്തുകയാണ്. അത്തരമൊരു അവസ്ഥയില്‍ അമ്മയെ കാണുന്നത് ഹൃദയഭേദകമായിരുന്നു. 

ആദ്യ അഞ്ച് വര്‍ഷങ്ങള്‍ ഞങ്ങളിതിനെ കുറിച്ച് കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. എനിക്കും അതിന് കഴിഞ്ഞിരുന്നില്ല.  ഞാനാകെ  തകര്‍ന്ന, തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ഗര്‍ഭധാരണത്തിന്റെ കാലങ്ങളില്‍ താനെന്തോ അബദ്ധം കാണിച്ചിട്ടുണ്ടാവും എന്നായിരുന്നു അമ്മയുടെ വിചാരം. അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല എന്നു ഞാന്‍ പറഞ്ഞു. ഒക്കെ ജനിതക പ്രശ്‌നമാണ്. 

വല്ലാതെ മുറിവേല്‍പ്പിക്കുന്ന ഒരവസ്ഥയാണത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ മുന്‍ കാമുകന്‍ എന്നെ ഉപേക്ഷിച്ചു പോയി. അതായിരുന്നു ഏറ്റവും വേദനാജനകം. 

21ാം വയസ്സിലായിരുന്നു എന്റെ എന്‍ഗേജ്‌മെന്റ്. ഞാനന്ന് ഏതന്‍സിലായിരുന്നു. എന്റെ അവസ്ഥ പറഞ്ഞപ്പോള്‍ പ്രതിശുത വരന്‍ എന്നെ ഉപേക്ഷിച്ചു പോയി. അതൊക്കെ പണ്ടാണ്, ഇപ്പോള്‍ ഞാന്‍ ഒ കെ ആണ്. ഇപ്പോള്‍ ഞാന്‍ ഭാഗ്യവതിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഉറപ്പുള്ള, സ്‌നേഹമുള്ള ഒരു ബന്ധത്തിലാണ്. എന്റ അവസ്ഥ ഇതാണെന്ന് അദ്ദേഹം തുടക്കത്തിലേ അറിഞ്ഞിരുന്നു. എന്നിട്ടും എന്റെ കൂടെ കഴിയാന്‍ അദ്ദേഹം തീരുമാനിച്ചു. ഭാവിയില്‍ ഒരു പക്ഷേ, ഞങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ല എന്ന് അദ്ദേഹം അറിഞ്ഞിരുന്നു. എങ്കിലും അതില്‍ അദ്ദേഹം ഒ കെ ആണ്. ഞാനും. ഭാഗ്യമുള്ള ഒരുവളാണ് ഞാന്‍. 

രോഗം കണ്ടെത്തിയ ശേഷമുള്ള നാളുകളില്‍ ജോഹന്ന.
 

14 വയസ്സുള്ളപ്പോഴാണ് അമ്മ എന്നെ കുടുംബഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ആര്‍ത്തവം ഉണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു അത്. എന്റെ സ്വകാര്യ ഭാഗങ്ങള്‍ തൊടാത്തതിനാല്‍, അദ്ദേഹത്തിന് എന്നെ ശരിക്ക് പരിശോധിക്കാന്‍ കഴിഞ്ഞില്ല. 16 വയസ്സുള്ളപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ അദ്ദേഹം എന്നെ അയച്ചു. പരിശോധനയില്‍, എനിക്ക് ജനനേന്ദ്രിയ നാളി (vaginal tunnel)  ഇല്ലെന്ന് വ്യക്തമായി. റോകിറ്റന്‍സ്‌കി  സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗമാണെന്നും പരിശോധനയില്‍ തെളിഞ്ഞു. പ്രവര്‍ത്തനക്ഷമമായ ഒരു ജനനേന്ദ്രിയം പിറവിയിലേ എനിക്കില്ലായിരുന്നു. അതിനാല്‍, ലൈംഗിക ബന്ധം സാദ്ധ്യമാവുന്നതിന്തകുന്ന ഒരു ജനനേന്ദ്രിയം കൃത്രിമമായി ഉണ്ടാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 

അത് നല്ലതായിരുന്നു. രണ്ടാഴ്ചയോളം ഞാന്‍ ആശുപത്രിയില്‍ കിടന്നു. പിന്നീട് മൂന്ന് മാസത്തോളം വീട്ടില്‍ ശയ്യാവലംബിയായി. എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. പുതുതായി സൃഷിച്ച യോനീനാളിയുടെ വികാസത്തിനായി  ജനനേന്ദ്രിയ വ്യായാമങ്ങള്‍  ശീലമാക്കി. ആര്‍ത്തവമില്ലായ്മയായിരുന്നു ഒരു പ്രശ്‌നം. ലൈംഗിക ബന്ധം എനിക്ക് അസാദ്ധ്യമായിരുന്നു. അതിനാല്‍, 17 വയസ്സുള്ളപ്പോള്‍ എനിക്ക് മറ്റൊരു വലിയ ശസ്ത്രക്രിയ  കൂടി  നടത്തി. ഡോക്ടര്‍മാര്‍ എനിക്ക് പുതിയ ഒരു ജനനേന്ദ്രിയം സൃഷ്ടിച്ചു. ഏതന്‍സില്‍ അത് വിപ്ലവകരമായ ഒരു നടപടിയായിരുന്നു. 

ഡോക്ടര്‍മാര്‍ സൃഷ്ടിച്ച പുതിയ യോനി ഇടുങ്ങിയതും ചെറുതുമായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അസഹ്യമായ വേദനയുമുണ്ടായിരുന്നു. ജനനേന്ദ്രിയ വ്യായമങ്ങള്‍ ഞാന്‍ തുടര്‍ന്നു. യോനീ ഭാഗത്തിന് അടിയിലായുള്ള ഒരു ചെറു ഇടമായിരുന്നു അത്. യോനീകവാടം വികസിപ്പിക്കുന്നതിന് ഡോക്ടര്‍മാര്‍ അവിടെ കൂടുതല്‍ മുറിച്ചു. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഉറപ്പുള്ള, സ്‌നേഹമുള്ള ഒരു ബന്ധത്തിലാണ്. എന്റ അവസ്ഥ ഇതാണെന്ന് അദ്ദേഹം തുടക്കത്തിലേ അറിഞ്ഞിരുന്നു. എന്നിട്ടും എന്റെ കൂടെ കഴിയാന്‍ അദ്ദേഹം തീരുമാനിച്ചു. ഭാവിയില്‍ ഒരു പക്ഷേ, ഞങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ല എന്ന് അദ്ദേഹം അറിഞ്ഞിരുന്നു. എങ്കിലും അതില്‍ അദ്ദേഹം ഒ കെ ആണ്. ഞാനും. ഭാഗ്യമുള്ള ഒരുവളാണ് ഞാന്‍. 

ശാരീരികമായി, അതിനുശേഷം, ഞാന്‍ ഒ.കെ ആയിരുന്നു. എന്നാല്‍, വൈകാരികമായി അങ്ങിനെ ആയിരുന്നില്ല. രക്ഷപ്പെടാന്‍ നിവൃത്തിയില്ലാത്ത ഒരു ഭാരമായിരുന്നു അത്. ഈ അവസ്ഥയില്‍ എന്നെ വൈകാരികമായി തകര്‍ത്തുകളഞ്ഞ കാമുകന്‍മാര്‍ എനിക്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ ഏറെക്കാലം എനിക്ക് ഉറപ്പുള്ള ബന്ധങ്ങളുണ്ടായിരുന്നില്ല. അതൊരു അസഹനീയവും വേട്ടയാടുന്നതുമായ അവസ്ഥ ആയിരുന്നു. അത് നിങ്ങളുടെ സന്തോഷത്തെ, മാനസികാവസ്ഥയെ, നല്ലതും ഉറപ്പുള്ളതുമായ ഒരു ബന്ധം പുലര്‍ത്താനുള്ള അവസരങ്ങളെ ഇല്ലാതാക്കുന്നു. അത് നിങ്ങളില്‍ ഒരിക്കലും നിറയ്ക്കാനാവാത്ത വല്ലാത്ത ഒരു ശൂന്യത സൃഷ്ടിക്കുന്നു. നിങ്ങളെ രോഷവും കുറ്റബോധവും ലജ്ജയും കൊണ്ടു നിറയ്ക്കുന്നു. 

അതിനപ്പുറം, ഏറെ കടുപ്പമുള്ളതാണ് ആ അവസ്ഥ. മാനസികമായും വൈകാരികമായും അതെന്നില്‍ ദുരിതം വിതച്ചു. അങ്ങേയറ്റം കാഠിന്യമേറിയതായിരുന്നു അത്. 

ഇതിപ്പോള്‍ ഏകദേശം 10 വര്‍ഷമായി. ഇപ്പോഴും അതെന്നെ മോശം അവസ്ഥയിലാക്കുന്നു. എങ്കിലും എനിക്കിപ്പോള്‍ അതിനെക്കുറിച്ചോര്‍ത്ത് നാണമില്ല . ഇതൊന്നും മാറ്റാനാവില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെന്തോണോ അങ്ങിനെ തന്നെ അതിനെ സ്വീകരിക്കുക, അതുമായി ജീവിക്കുക. 

ആദ്യകാലങ്ങളില്‍, ഇപ്പോഴും ചിലനേരങ്ങളിലൊക്കെ, ഞാന്‍ ഒന്നിനും കൊള്ളാത്തവളാണ് എന്നൊരു ബോധം അതുണ്ടാക്കി. കേടായ സാധനം. സ്‌നേഹിക്കപ്പെടാനുള്ള വില മതിക്കാത്ത ഒന്ന്. എ്രതയോ കാലം ഞാന്‍ ഒന്നുമല്ലായിരുന്നു. അത് നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നു. അത് നിങ്ങളെ കടുപ്പമേറിയ ഒരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. നിങ്ങള്‍ കൊടും വിഷാദമെന്നും ഉല്‍ക്കണ്ഠ എന്നും അസഹ്യവേദന എന്നും എന്നും വിളിക്കുന്ന അവസ്ഥകളോട് പോരടിക്കേണ്ടി വരുന്നു. 

ഞാന്‍ പുനര്‍ജനിക്കുകയായിരുന്നു. അതെനിക്ക് പുതിയ ജീവിതവും പുതിയ സ്വത്വവും പ്രദാനംചെയ്തു. അതെന്റെ ജീവിതവഴികളെ മാറ്റി മറിച്ചു. മുമ്പ്, ഉയര്‍ച്ചതാഴ്ച്ചകള്‍ അനുഭവിക്കുന്ന ഒരു ടിപ്പിക്കല്‍ കൗമാരക്കാരിയായിരുന്നു ഞാന്‍. പിന്നീട്, ഞാന്‍ ശരിക്കും പക്വതയുള്ളവളായി. പൊടുന്നനെ ഞാന്‍ വളര്‍ന്നു. അതിനെനിക്ക് കടപ്പാടുണ്ട്. 

ഇതെന്നെ വ്യക്തി എന്ന നിലയില്‍ നിര്‍വചിച്ചു. ഓരോ ദിവസവും അതായി ജീവിക്കുകയാണ് ഞാന്‍. ജീവിച്ചിരിക്കുമോ എന്നറിയാത്തതിനാല്‍ ഞാന്‍ ഭാവിയിലേക്ക് ഒരു കണക്കുകൂട്ടലും നടത്തുന്നില്ല. 

എന്റെ ഈ കാര്യം അധികമാളുകള്‍ക്കും അറിയില്ല. ഞാനിത് ഒരു രഹസ്യമാക്കി വെക്കാന്‍ ആ്രഗഹിച്ചു. കുടുംബാംഗങ്ങളോട് അമ്മയും അതാവശ്യപ്പെട്ടു. ആളുകള്‍ സഹതാപത്തോടെ നോക്കുക എന്നത് ഒട്ടും നല്ല കാര്യമല്ല. ആളുകള്‍ എന്റെ മുന്നില്‍ സങ്കടം പ്രദര്‍ശിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ മരിക്കുകയല്ല. അപകടത്തിലല്ല. അറിയുന്ന ആളുകള്‍ക്ക് എന്നോട് സഹതാപം ഉണ്ടായിരുന്നു. അതെന്നില്‍ കൂടുതല്‍ സങ്കടം നിറച്ചു. 

ഗ്രീസില്‍ പ്രത്യേകിച്ച് ഏതന്‍സില്‍ ആളുകള്‍ വളരെ ഇടുങ്ങിയ മനസ്സുള്ളവരായതിനാല്‍, എനിക്ക് ഇതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഏതോ മധ്യകാലത്താണ ഞാന്‍ ജീവിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. 

എനിക്ക് ഒരമ്മയാവാന്‍ ആ്രഗഹമുണ്ട്. അത് ജീവശാസ്ത്രപരമാവട്ടെ, വാടക ഗര്‍ഭപാത്രം വഴിയാവട്ടെ, പോറ്റമ്മയാവട്ടെ. ഒരമ്മ കുഞ്ഞിന ജന്‍മം നല്‍കുന്നവള്‍ മാത്രമല്ല, കുഞ്ഞിനെ
നോക്കിവളര്‍ത്തുന്നവള്‍ കൂടിയാണ്. 

ഗ്രീസില്‍ എന്നെ പിന്തുണയ്ക്കുന്ന കൂട്ടങ്ങളെയൊന്നും കണ്ടെത്താനായില്ല. ഇക്കാര്യം പറയാന്‍ പറ്റുന്ന ആരെയും കണ്ടെത്താനുമായില്ല.  എങ്കിലും എനിക്കിത് സംസാരിക്കാന്‍ ആരെങ്കിലും വേണമായിരുന്നു. മിക്കവാറും സ്ത്രീകള്‍ ഇതറിഞ്ഞാല്‍ പെട്ടെന്ന് ലജ്ജാലുക്കളാവും. കുറച്ചു സ്ത്രീകളെ ഞാന്‍ കണ്ടെത്തിയിരുന്നു. എന്നെ കേട്ടതും അവര്‍ നാണം കൊണ്ട് അ്രപത്യക്ഷരായി. 

എനിക്ക് ഒരമ്മയാവാന്‍ ആ്രഗഹമുണ്ട്. അത് ജീവശാസ്ത്രപരമാവട്ടെ, വാടക ഗര്‍ഭപാത്രം വഴിയാവട്ടെ, പോറ്റമ്മയാവട്ടെ. ഒരമ്മ കുഞ്ഞിന ജന്‍മം നല്‍കുന്നവള്‍ മാത്രമല്ല, കുഞ്ഞിന നോക്കിവളര്‍ത്തുന്നവള്‍ കൂടിയാണ്. 

ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍, എന്നാല്‍, അതിനെ കുറിച്ച് ആലോചിക്കുന്നില്ല. എന്നാല്‍, ഭാവിയില്‍ എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായേക്കും. കുഞ്ഞുങ്ങളെ എനിക്കിഷ്ടമാണ്. നമുക്ക് നോക്കാം. 

ഇക്കാര്യം പറയുക വിമോചനപരമാണ്. ഇതേ അവസ്ഥയിലുള്ള സ്ത്രീകളെ പിന്തുണയ്ക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. കാരണം, ഈ അവസ്ഥ സൃഷ്ടിക്കുന്ന നരകത്തിലൂടെ കടന്നുപോയവളാണ് ഞാന്‍. ഇത് എന്തൊക്കെ അവസ്ഥകള്‍ സൃഷ്ടിക്കും എന്നെനിക്കറിയാം. പലരും ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ശരിക്കും, വിഷാദത്തിലേക്ക് തള്ളിവിടുന്ന ഒന്നാണത്. 

ഇതേ അവസ്ഥയിലുള്ള മറ്റ് സ്ത്രീകളെ പിന്തുണയ്‌ക്കേണ്ടതിനാലാണ് ഇങ്ങനെ സംസാരിക്കാനുള്ള കരുത്തും ധൈര്യവും എനിക്ക് കിട്ടിയത. നമ്മള്‍ സ്വയം സഹായിച്ചില്ലെങ്കില്‍ മറ്റാര് അത് ചെയ്യും? ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് കരുത്ത് കിട്ടുന്നു. 
 

click me!