യേശുവിന്‍റെ നമ്പര്‍ അറിയാം; വാട്ട്സ്ആപ്പിലുണ്ട് ഒരു പാസ്റ്ററുടെ വെളിപാട്

Published : Feb 26, 2017, 07:00 AM ISTUpdated : Oct 05, 2018, 02:38 AM IST
യേശുവിന്‍റെ നമ്പര്‍ അറിയാം; വാട്ട്സ്ആപ്പിലുണ്ട് ഒരു പാസ്റ്ററുടെ വെളിപാട്

Synopsis

ഹരാരേ: ഏതാനും തവണ സ്വര്‍ഗത്തില്‍ പോയതിനുശേഷം ദൈവം പിന്നെ സ്ഥിരമായി സന്ദേശങ്ങളയയ്ക്കും എന്നാണ്  സിംബാബ്‌വെയിലെ പാസ്റ്റര്‍ അവകാശപ്പെടുന്നത്. യേശു വാട്‌സാപ്പിലുണ്ട്. പക്ഷേ സ്‌കൈപ്പും ഐഎംഒയുമൊക്കെയാണ് ദൈവത്തിന് താത്പര്യം. ഇതൊന്നും വിശ്വസിക്കാത്തവര്‍ക്ക് തന്നോട് അസൂയയാണെന്നും പാസ്റ്റര്‍ പറയുന്നു. സന്യങ്കോരെ എന്ന ക്രിസ്ത്യന്‍ മതപുരോഹിതനാണ്  ഇതുവരെ മറ്റാരും കൈവയ്ക്കാന്‍ ധൈര്യപ്പടാത്ത  അവകാശവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്

മാലാഖമാര്‍ക്കൊപ്പം ചിത്രമെടുക്കുക, ദൈവത്തിന്റെ കൂടെ ഇടയ്ക്കിടെ ഓരോ ചായകുടിക്കാന്‍ പോവുക എന്നിവയൊക്കെയാണ് ഇദ്ദേഹത്തിന്റെ മറ്റുചില ഹോബികള്‍. പിന്നെ ചില്ലറ ബാധയൊഴിപ്പിക്കലും മറ്റുമായി ഇദ്ദേഹം സിംബാബ്‌വെയിലെ ജനങ്ങളെ വളരെ വിദഗ്ധമായാണ് കയ്യിലെടുത്തിരിക്കുന്നത്. എന്തായാലും സന്യങ്കോരെയുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

സാങ്കൽപ്പിക കഥാപാത്രങ്ങളുമായി പ്രണയത്തിലാകുന്ന മനുഷ്യർ; എന്താണ് ഫിക്‌റ്റോസെക്ഷ്വാലിറ്റി
ശരീരത്തിനല്ല, മനസ്സിന് 'ഡയറ്റ്'; 2026-ലേക്ക് പുത്തൻ നിർദ്ദേശങ്ങളുമായി ആർനോൾഡ് ഷ്വാസ്‌നെഗർ