ഇത് വന്‍ നേട്ടം: റിലയന്‍സിനൊപ്പം ഓടിയെത്താനാകാതെ മറ്റ് ഇന്ത്യന്‍ ഭീമന്മാര്‍

By Web TeamFirst Published Mar 11, 2019, 9:55 AM IST
Highlights

ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‍യുഎല്‍, ഐടിസി, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മൂല്യമേറിയ ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുളളത്. 

ദില്ലി: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വിപണി മൂല്യത്തിന് അടുത്തെത്താന്‍ പോലും മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ച ആര്‍ഐഎല്ലിന്‍റെ വിപണി മൂല്യം 25,291.28 കോടി രൂപ വര്‍ധിച്ച് 8,02,855.44 കോടി രൂപയിലേക്ക് കുതിച്ചുകയറി.

ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്‍യുഎല്‍, ഐടിസി, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മൂല്യമേറിയ ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുളളത്. ഇതില്‍ എട്ട് കമ്പനികള്‍ സംയുക്തമായി കഴിഞ്ഞ ആഴ്ച്ച 90,844.8 കോടി രൂപ മൂല്യം വര്‍ധിപ്പിച്ചു. 

കഴിഞ്ഞ ആഴ്ച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 607.62 പോയിന്‍റ് ഉയര്‍ന്ന് 36.671.43 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

click me!