ഇന്ത്യയിൽ വെള്ളിവില സർവകാല റെക്കോർഡിൽ നിന്ന് 50 ശതമാനത്തോളം കുത്തനെ ഇടിഞ്ഞു. ടെക് ഓഹരികളിലെ തകർച്ചയും വ്യാവസായിക ആവശ്യകത കുറഞ്ഞതുമാണ് ഈ വൻ വിലയിടിവിന് പ്രധാന കാരണം. ഇറക്കുമതി തീരുവ വർധനയ്ക്ക് ഈ തകർച്ചയെ പൂർണ്ണമായി തടയാൻ കഴിഞ്ഞിട്ടില്ല.
റിലയൻസ് ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ ഒരു കോടിയിലധികം അപേക്ഷകൾ നേടി ആഗോളതലത്തിൽ പുതിയ ചരിത്രം കുറിച്ചു. 30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഐപിഒ മുൻ റെക്കോർഡുകൾ തകർത്ത് വൻ മുന്നേറ്റമാണ് നടത്തുന്നത്. സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ വായ്പകൾ തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുക.
സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഗൾഫ് മേഖലയിലെ സംഘർഷങ്ങളെയും തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിന് മുകളിലെത്തിയപ്പോൾ വിതരണ ശൃംഖലയിലെ തടസങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
സ്കോച്ച് വിസ്കിയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. നിലവിൽ അളവിൽ ഒന്നാമതുള്ള ഇന്ത്യ, ഇറക്കുമതി തീരുവ കുറയുന്നതോടെ മൂല്യത്തിലും ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഇതിന് കൂടുതൽ കരുത്തേകും.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ ജിയോയുടെ പ്രാഥമിക ഓഹരി വില്പന ആദ്യ 100 മിനിറ്റിനുള്ളില്‍ തന്നെ പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. 1,065 രൂപ മുതല്‍ 1,119 രൂപ വരെ വില നിശ്ചയിച്ചിട്ടുള്ള ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് വിജയകരമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയായി ജിയോ മാറും.
ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. 2026 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനത്തോടെ എണ്ണക്കമ്പനികൾക്ക് സി-ഹെവി മൊളാസസ്, കേടായ ധാന്യങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള എഥനോൾ മാത്രമേ വാങ്ങാനാകൂ.
രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില നവംബർ 9 മുതൽ കുറയുന്നു. ട്രേഡ് മാർജിൻ റാഷനലൈസേഷൻ പദ്ധതിയുടെ ഭാഗമായി എംആർപിയിൽ 70 ശതമാനം വരെ കുറവുണ്ടാകും. ഇമ്യൂണോതെറപ്പി ഉൾപ്പെടെയുള്ള പ്രധാന മരുന്നുകൾക്ക് ഈ വിലക്കുറവ് ബാധകമാണ്.
കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫോൾ നികുതി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചപ്പോൾ ഡീസലിന്റേത് കുറച്ചു. എന്നാൽ രാജ്യത്തെ സാധാരണക്കാർക്ക് വിൽക്കുന്ന ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ല.
ഐടി ഓഹരികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി വൻ തിരിച്ചുവരവ് നടത്തി. സെൻസെക്സ് 879 പോയിന്റും നിഫ്റ്റി 288 പോയിന്റും നേട്ടമുണ്ടാക്കി. നിക്ഷേപകർക്ക് 5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭമാണ് ഒറ്റദിവസം കൊണ്ടുണ്ടായത്
റഷ്യൻ ക്രൂഡോയിൽ വിതരണത്തിലെ മാറ്റങ്ങളും ആഗോള പ്രതിസന്ധിയും കാരണം നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ വില മാറ്റമില്ലാതെ തുടരുമ്പോഴാണ് അയ്യായിരത്തിലധികം പമ്പുകളുള്ള നയാരയുടെ ഈ തീരുമാനം. ഇത് മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
Get latest Stock Market news (ഓഹരി വിപണി) in Malayalam on Asianet News. Live updates on Sensex, Nifty, share prices, and investment strategies. ഓഹരി വിപണിയിലെ ഏറ്റവും പുതിയ വാർത്തകൾ, സെൻസെക്സ്, നിഫ്റ്റി, ഓഹരി വിലകൾ, നിക്ഷേപ തന്ത്രങ്ങൾ എന്നിവ.