പശ്ചിമേഷ്യയിലെ യുദ്ധം കാരണം; ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ

Published : Apr 01, 2026, 08:52 AM IST
indian rupee

Synopsis

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 എന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ മൂല്യത്തകർച്ച ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യും.

ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഡോളറിന് നൂറ് രൂപയെന്ന ചരിത്രത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് മൂല്യം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡ് ഓയിൽ വില വർധന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.

ആഗോള വിപണിയിലെ അനിശ്ചിതത്വം മൂലം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് വേഗം കൂട്ടുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിദേശനാണ്യ ശേഖരം ഉപയോഗിച്ച് വിപണിയിൽ ഇടപെടുന്നുണ്ട്. എന്നാൽ ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു. രൂപയുടെ മൂല്യം 100-ലേക്ക് എത്തുന്നതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ (ഇലക്ട്രോണിക്സ്, പാചകവാതകം, സ്വർണം) വില ഉയരുകയും രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്യും. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വരും ആഴ്ചകളിൽ തന്നെ 98-100 പരിധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ തത്സമയ നിരക്കനുസരിച്ച് 93-94 രൂപ നിലവാരത്തിലാണ് വിനിമയം നടക്കുന്നത്. എന്നാൽ വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും
അടുത്ത 2 വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍