ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയിൽ 'ജെൻ സി' യുവതലമുറയുടെ വൻ മുന്നേറ്റം. ഗിഗ് ജോലികളിലേക്ക് മാറുന്നുവെന്ന ധാരണയെ തിരുത്തി, സാമൂഹിക സുരക്ഷയുള്ള ഫോർമൽ ജോലികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നുവെന്ന് ക്വസ് കോർപ്പിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറിയ നഗരങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവും വർധിക്കുകയാണ്.
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചുമാസം സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഒൻപതിനായിരം കോടിയിലധികം വർധിച്ചു. ഓണവിപണി വരുമാനത്തിന് കരുത്തായപ്പോൾ, റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് വർധിച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ സവിശേഷതയായി മാറുന്നു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 7.8% ജിഡിപി വളര്‍ച്ച നേടിയെന്ന സര്‍ക്കാര്‍ കണക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, യഥാര്‍ത്ഥ വളര്‍ച്ച 2.6% മാത്രമാണെന്നും കണക്കുകളില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുകയാണ്.
രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതിനെ തുടർന്ന് 5.46 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കാരണമായേക്കാം.
സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെ പകുതിയോളം ഉപയോഗിച്ച സർക്കാർ, ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കുന്നു. ഓണവിപണിയിലെ ഉണർവ് നികുതി വരുമാനം വർധിപ്പിച്ച് ഖജനാവിലേക്ക് പണം തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.
ഓണം കഴിഞ്ഞയുടൻ പുതിയ കടം എടുക്കുന്ന സാഹചര്യത്തിലെത്തി. കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടിയുടെ കടപത്ര ലേലമാണ് നടത്തുന്നത്.
രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജം തുടങ്ങിയ പുതിയ മേഖലകളിൽ ചെമ്പിന്റെ ആവശ്യകത കുത്തനെ ഉയർന്നതോടെ ആഗോളതലത്തിൽ വില വർധിക്കുകയാണ്. വിതരണത്തിലെ പരിമിതികളും ഖനനത്തിലെ വെല്ലുവിളികളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഇത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി വർധിച്ച സാഹ സുസ്ഥിരമായി സേവനം നിലനിർത്തുന്നതിനായി വേണ്ട നടപടികളെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പെയ്മെന്റ് കൗൺസിൽ പ്രസ്താവന.
ആഗോളതലത്തിൽ വിലക്കയറ്റം വർധിക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗം ചേരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിലക്കയറ്റം നിയന്ത്രണവിധേയമായതിനാൽ ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ഭവന വായ്പ എടുത്തവർക്ക് ആശ്വാസമാകും.
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.