സമ്പദ്‍വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിൽ, ആത്മ നിർഭർ ഭാ​രത് നടപടികൾ ​ഫലം കണ്ടുതുടങ്ങി: ധനകാര്യ മന്ത്രാലയം

By Web TeamFirst Published Oct 4, 2020, 9:54 PM IST
Highlights

ആത്മ നിർഭർ ഭാ​രത് പാക്കേജ് നടപ്പിലാക്കുന്നതും സമ്പദ്‍വ്യവസ്ഥ അൺലോക്ക് ചെയ്യുന്നതും ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ശക്തി പകരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.    

ദില്ലി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സെപ്റ്റംബറിൽ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം ഹ്രസ്വകാല, ഇടത്തരം വളർച്ചാ നിരക്കിന് അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും ആത്മ നിർഭർ ഭാ​രത് പാക്കേജ് നടപ്പിലാക്കുന്നതും സമ്പദ്‍വ്യവസ്ഥ അൺലോക്ക് ചെയ്യുന്നതും ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ശക്തി പകരുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.    

"ഇന്ത്യയിൽ ഓരോ ദിവസം കഴിയുന്തോറും മാർക്കറ്റ് ഡിമാൻഡ് പല മേഖലകളിലും ഉയരുന്നുണ്ട്. സാമ്പത്തിക സൂചകങ്ങൾ മിക്കവാറും എല്ലാ മേഖലകളിലും സ്ഥിരമായ വീണ്ടെടുക്കലിന്റെ സൂചന നൽകുന്നു. ചില മേഖലകൾ അവരുടെ മുൻ വർഷത്തെ നിലവാരത്തേക്കാളും ഉയർന്നു. മെട്രോ ഇതര നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയും വർദ്ധിക്കുന്നു, എന്നിട്ടും സെക്ടർ അടിസ്ഥാനത്തിൽ വീണ്ടെടുക്കലിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ആത്മാനിർഭർ ഭാരത് പാക്കേജ് നടപ്പിലാക്കുന്നതിലൂടെയും സമ്പദ് വ്യവസ്ഥ അൺലോക്ക് ചെയ്യുന്നതിലൂടെയും സമ്പദ്‍വ്യവസ്ഥയിൽ നല്ല ഫലങ്ങൾ പ്രകടമാകുന്നുണ്ട്, ”ധനകാര്യ മന്ത്രാലയം അതിന്റെ ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ജൂൺ പാദത്തിൽ 23.9 ശതമാനമായി ചുരുങ്ങി, പകർച്ചവ്യാധി മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വലുതാണെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇരട്ട അക്കത്തിൽ ചുരുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

click me!