ചരക്ക് കയറ്റുമതിയിൽ കേരളത്തിന് അനന്തസാധ്യതകൾ: എക്‌സിം ബാങ്ക് പഠന റിപ്പോർട്ട്

By Web TeamFirst Published Aug 17, 2020, 3:52 PM IST
Highlights

സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളം അതിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് പറയുന്നു. 

കൊച്ചി: കേരളത്തിൽ 6.7 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉപയോ​ഗിക്കപ്പെടാത്ത കയറ്റുമതി സാധ്യതകളുണ്ടെന്ന് എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്) പഠന റിപ്പോർട്ട്. ബാങ്കിന്റെ പഠനമനുസരിച്ച് 2018-19 സാമ്പത്തിക വർഷത്തിൽ കേരളത്തില്‍ നിന്നുള്ള ചരക്ക് കയറ്റുമതി 9.8 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു.

സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളം അതിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് പറയുന്നു. ഈ സാധ്യത തിരിച്ചറിയുന്നതുവഴി സംസ്ഥാനത്തു നിന്നുള്ള ചരക്ക് കയറ്റുമതി ഏകദേശം 16.5 ബില്യണ്‍ യുഎസ് ഡോളറായി ഉയരും. അനുകൂലമായ നയങ്ങളും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പരിശ്രമവും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ 2024-25 ഓടെ 54.7 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതി വരുമാനം നേടുന്ന സംസ്ഥാനമായി കേരളത്തിന് വളരാന്‍ കഴിയും. 

കയറ്റുമതി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും, കേരളത്തിന്റെ ഒളിഞ്ഞിരിക്കുന്ന സാധ്യതകള്‍ മനസിലാക്കുന്നതിനും ഉയര്‍ന്ന കയറ്റുമതി വളര്‍ച്ച കൈവരിക്കുന്നതിനും പ്രധാന കയറ്റുമതി തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിം ബാങ്ക് കഴിഞ്ഞ ദിവസം 'കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത' എന്ന വിഷയത്തില്‍ ഒരു സംവേദനാത്മക വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. 

click me!