ഇന്ത്യയുടെ ഫെഡറൽ ധനക്കമ്മി സംബന്ധിച്ച കണക്കുകൾ പുറത്ത്; 2019-20 ൽ ധനക്കമ്മി നാല് ശതമാനത്തിന് മുകളിൽ

Web Desk   | Asianet News
Published : Jun 30, 2020, 07:45 PM ISTUpdated : Jun 30, 2020, 07:54 PM IST
ഇന്ത്യയുടെ ഫെഡറൽ ധനക്കമ്മി സംബന്ധിച്ച കണക്കുകൾ പുറത്ത്; 2019-20 ൽ ധനക്കമ്മി നാല് ശതമാനത്തിന് മുകളിൽ

Synopsis

മാർച്ചിൽ അവസാനിച്ച 2019 -20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഫെഡറൽ ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനത്തിലെത്തിയിരുന്നു. 

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെ ഇന്ത്യയുടെ ഫെഡറൽ ധനക്കമ്മി 4.66 ട്രില്യൺ രൂപയായി (61.67 ബില്യൺ ഡോളർ). ഇത് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 58.6 ശതമാനം ആണെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏപ്രിൽ-മെയ് കാലയളവിൽ അറ്റനികുതി വരുമാനം 33,850 കോടി രൂപ (4.48 ബില്യൺ ഡോളർ) ആയിരുന്നു. മൊത്തം ചെലവ് 5.12 ട്രില്യൺ രൂപയായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ അവസാനിച്ച 2019 -20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഫെഡറൽ ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനത്തിലെത്തിയിരുന്നു. സർക്കാരിന്റെ ബജറ്റ് ലക്ഷ്യം 3.3 ശതമാനമായിരുന്നു. 

2020-21ൽ കേന്ദ്രത്തിന്റെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനത്തേക്കാൾ 1.7-1.8 ശതമാനം കൂടുതലായിരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ (സിഇഎ) കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?