ക്രൂഡ് ഓയിൽ വിതരണം വർധിപ്പിക്കാൻ ഒപെക് പ്ലസ്: അന്താരാഷ്ട്ര എണ്ണവില കുറഞ്ഞേക്കും; നയം വ്യക്തമാക്കി ഒപെക് പ്ലസ്

By Web TeamFirst Published Jul 18, 2021, 7:31 PM IST
Highlights

ഒപെക് പ്ലസ് കഴിഞ്ഞ വർഷം പ്രതിദിനം റെക്കോർഡ് നിലവാരമായ 10 ദശലക്ഷം ബാരൽ എന്ന കണക്കിൽ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. 

ദോഹ: കൊറോണ വൈറസ് പകർച്ചവ്യാധിയിൽ നിന്നുളള ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കൽ ശ്രമങ്ങൾക്ക് ശക്തിപകരാൻ ഒപെക് പ്ലസ് കൂട്ടായ്മ. ഓഗസ്റ്റ് മുതൽ എണ്ണ വിതരണം ഉയർത്താൻ ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചു. ക്രൂഡ് വിതരണത്തിലെ പ്രതിസന്ധികളെ തുടർന്ന് അന്താരാഷ്ട്ര എണ്ണ വില കുതിച്ചുയർന്നിരുന്നു. ഇത് എണ്ണ ഉപഭോ​ഗ രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയുടെ മുന്നേറ്റ ശ്രമങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പൂർണ്ണമായി പരിഹരിച്ചതിന് ശേഷം ക്രമേണ എണ്ണ വിതരണം വർധിപ്പിക്കാനാണ് ഒപെക് പ്ലസിന്റെ ശ്രമം. 2022 മെയ് മുതലുളള പുതിയ ഉൽപാദന വിഹിതം സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും.‍‍‍‍‍‍‍‍‍‍‍‍‍‍‍

ഒപെക് പ്ലസ് കഴിഞ്ഞ വർഷം പ്രതിദിനം റെക്കോർഡ് നിലവാരമായ 10 ദശലക്ഷം ബാരൽ എന്ന കണക്കിൽ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. 2021 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ പ്രതിമാസം രണ്ട് ദശലക്ഷം ബിപിഡി (barrels per day) അല്ലെങ്കിൽ 0.4 ദശലക്ഷം ബിപിഡി എന്ന കണക്കിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്ന് ഒപെക് പ്രസ്താവനയിൽ പറഞ്ഞു.

ഈ ഉടമ്പടി ക്രൂഡ് വിതരണ രം​ഗത്തെ പ്രശ്നങ്ങളെ ലഘൂകരിക്കുകയും പണപ്പെരുപ്പം, അന്താരാഷ്ട്ര എണ്ണവില എന്നിവ കുതിച്ചുയരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. എണ്ണവില കുറയാനും പ്രഖ്യാപനം ഇടയാക്കിയേക്കും. റോയിട്ടേഴ്സ് കണക്കുകൂട്ടലുകൾ പ്രകാരം, യുഎഇയുടെ അടിസ്ഥാന ഉത്പാദനം 2022 മെയ് മുതൽ ഇന്നത്തെ 3.168 ദശലക്ഷത്തിൽ നിന്ന് 3.5 ദശലക്ഷം ബിപിഡിയായി ഉയരും. നിലവിലെ 11 ദശലക്ഷത്തിൽ നിന്ന് സൗദി, റഷ്യ എന്നിവയുടെ അടിസ്ഥാനങ്ങൾ 11.5 ദശലക്ഷം ബിപിഡി ആയി ഉയർന്നേക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!