പ്രധാന പലിശ നിരക്ക് ഇനിയും കുറയ്ക്കാൻ സാധ്യത: ആർബിഐ യോ​ഗത്തിന്റെ മിനിറ്റ്‌സ് പുറത്ത്

By Web TeamFirst Published Aug 20, 2020, 10:12 PM IST
Highlights

കൂടുതൽ ധനനയ നടപടികൾക്ക് അവസരം ഉണ്ടെങ്കിലും, ഈ ഘട്ടത്തിൽ അത്തരം തീരുമാനങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികന്ത ദാസ് സ്വീകരിച്ചത്. 

മുംബൈ: പ്രധാന പലിശ നിരക്കിൽ കൂടുതൽ കുറവുകൾ വരുത്തേണ്ട സാഹചര്യമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിശ്വസിക്കുന്നതായി ധനനയ അവലോകന സമിതി യോ​ഗ മിനിറ്റ്സ്. എന്നാൽ, പണപ്പെരുപ്പം വർദ്ധിച്ചതിനാൽ ഇത് ഉടൻ നടപ്പാക്കേണ്ടന്ന് കേന്ദ്ര ബാങ്കിന്റെ അവസാന ധനനയ സമിതി (എംപിസി) യോഗം നിർദ്ദേശിച്ചു. വ്യാഴാഴ്ച പുറത്തുവന്ന യോ​ഗത്തിന്റെ മിനിറ്റ്സിലാണ് ഈ സുപ്രധാന വിവരങ്ങളുളളത്. 

കൂടുതൽ ധനനയ നടപടികൾക്ക് അവസരം ഉണ്ടെങ്കിലും, ഈ ഘട്ടത്തിൽ അത്തരം തീരുമാനങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികന്ത ദാസ് സ്വീകരിച്ചത്. ഈ മാസം ആദ്യം മൂന്ന് ദിവസത്തെ കൂടിയാലോചനകൾക്ക് ശേഷം, ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള എംപിസിയിലെ ആറ് അംഗങ്ങളും സ്ഥിതിഗതികൾ വിലയിരുത്തുകയും പലിശനിരക്കിൽ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

എന്നാൽ, കൊറോണ വൈറസ് മൂലം പ്രതിസന്ധി നേരിടുന്ന സമ്പദ്‍വ്യവസ്ഥയെ പിന്തുണയ്‍ക്കേണ്ട ആവശ്യമുണ്ടെങ്കിൽ ഭാവിയിൽ കൂടുതൽ നിരക്ക് വെട്ടിക്കുറവിലേക്ക് പോകാമെന്ന് സൂചിപ്പിക്കുന്ന ഒരു നിലപാട് എംപിസി മിനിറ്റ്സിൽ നിലനിർത്തിയിട്ടുണ്ട്. 

"സമ്പദ്‍വ്യവസ്ഥയുടെ അൺലോക്ക് പ്രക്രിയ പ്രരോഗമിക്കുകയും വിതരണ തടസ്സങ്ങൾ ലഘൂകരിക്കുകയും വില റിപ്പോർട്ടിംഗ് രീതി സുസ്ഥിരമാവുകയും ചെയ്യുമ്പോൾ വളർച്ചയുടെയും പണപ്പെരുപ്പത്തിൻറെയും കാഴ്ചപ്പാടിൽ കൂടുതൽ വിലയിരുത്തുന്നതിനായി കാത്തിരിക്കുന്നത് ഈ ഘട്ടത്തിൽ വിവേകപൂർവ്വമായ ഒന്നായിരിക്കും, ”ദാസ് പറഞ്ഞു.
 

click me!