വണ്ടറിടിപ്പിച്ച് തമിഴ്നാടിന്റെ കുതിപ്പ്, 9.69 ശതമാനം വളർച്ച രേഖപ്പെടുത്തി, സംസ്ഥാനങ്ങളിൽ മുന്നിൽ

Published : Apr 06, 2025, 10:49 PM ISTUpdated : Apr 06, 2025, 10:55 PM IST
വണ്ടറിടിപ്പിച്ച് തമിഴ്നാടിന്റെ കുതിപ്പ്, 9.69 ശതമാനം വളർച്ച രേഖപ്പെടുത്തി, സംസ്ഥാനങ്ങളിൽ മുന്നിൽ

Synopsis

അതേസമയം, ഗുജറാത്ത്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വളർച്ചാ നിരക്ക് ഡാറ്റ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. 

ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോർട്ട്. 9.69 ശതമാനം വളർച്ചയാണ് തമിഴ്നാടിനുണ്ടായത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്നാടാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന ( ജിഡിപി ) മൂല്യം 17.23 ലക്ഷം കോടി രൂപയായി ഉയർന്നു.

2023-24 സാമ്പത്തിക വർഷത്തിൽ  15.71 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ വിവര പ്രകാരമാണ് റിപ്പോർട്ട്. 2017-18 വർഷത്തിൽ തമിഴ്‌നാടിന്റെ വളർച്ചാ നിരക്ക് 8.59 ശതമാനമായിരുന്നു. അതേസമയം കൊവിഡ് സമയത്ത് 0.07 ശതമാനമായിരുന്നു വളർച്ച. കൊവിഡ് പാൻഡെമിക് സമയത്ത് പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്.

Read More... ഇസ്രായേലിലെത്തിയ രണ്ട് ബ്രിട്ടീഷ് എംപിമാരെ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു, പ്രതിഷേധാർഹമെന്ന് ബ്രിട്ടൻ

അതേസമയം, ഗുജറാത്ത്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വളർച്ചാ നിരക്ക് ഡാറ്റ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. 8.21 ശതമാനം വളർച്ച കൈവരിച്ച കൈവരിച്ച ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ