Union Budget 2022 : കേന്ദ്ര ബജറ്റ് 2022 സമ്മേളനം 2 ഘട്ടം; ജനുവരി 31 മുതൽ ഏപ്രിൽ എട്ട് വരെ നീണ്ടുനിൽക്കും

By Web TeamFirst Published Jan 14, 2022, 3:50 PM IST
Highlights

രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. ആദ്യഭാഗം ജനുവരി 31 ന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടങ്ങും

ദില്ലി: പാർലമെന്റിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 11.00 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ശേഷം രാജ്യസഭയിൽ അവതരിപ്പിക്കും

രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. ആദ്യഭാഗം ജനുവരി 31 ന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടങ്ങി ബജറ്റ് അവതരണം നടന്ന ശേഷം ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. രാജ്യസഭയുടെ കേന്ദ്ര ബജറ്റ് യോഗമായ 256-ാമത് സെഷൻ ജനുവരി 31 ന് ആരംഭിച്ച് ഏപ്രിൽ 8 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. പിന്നീട് ഫെബ്രുവരി 11 ന് ആരംഭിച്ച് മാർച്ച് 14 ന് അവസാനിക്കും. 

ഹോളിയായതിനാൽ മാർച്ച് 18 ന് സമ്മേളനം നടക്കില്ല. രണ്ടാം ഘട്ട സമ്മേളനം മാർച്ച് 14 ന് ആണ് ആരംഭിക്കുക. ഇരു സഭകളും ഏപ്രിൽ എട്ട് വരെ സമ്മേളിക്കും. 

click me!