വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നാല് വര്‍ഷ പദ്ധതി തയ്യാറാവുന്നു

Web Desk |  
Published : May 26, 2018, 09:53 AM ISTUpdated : Jun 29, 2018, 04:09 PM IST
വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നാല് വര്‍ഷ പദ്ധതി തയ്യാറാവുന്നു

Synopsis

പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടി രൂപ ചിലവഴിക്കും

ദില്ലി: വിദ്യാര്‍ത്ഥികളിലെ ഇന്നോവേറ്റീവ്  മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖല പുനരുജ്ജീവിപ്പിക്കുന്നതിനുമായി അടുത്ത നാല് വര്‍ഷത്തിനുളളില്‍ റയ്സ് (റിവിറ്റലൈസേഷന്‍ ഓഫ്  ഇന്‍ഫ്രാസ്റ്ററക്ച്ചര്‍ ആന്‍ഡ് സിസ്റ്റം ഇന്‍ എഡ്യൂക്കേഷന്‍) പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടി രൂപ ചിലവഴിക്കാന്‍ പദ്ധതി തയ്യാറാവുന്നു. വിശ്വ-ഭാരതി സര്‍വ്വകലാശാലയുടെ 49 മത് ബിരുദദാന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമെത്തിയത്. 

ഇതിന് പുറമേ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും നിലവാരമുയര്‍ത്തുവനാനും ആയിരം കോടി രൂപയുടെ നിക്ഷേപത്തില്‍ ഹയര്‍ എജ്യൂക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി രൂപീകരിച്ചതായും ( എച്ച്ഇഎഫ്എ) അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്നോവേറ്റീവ്  മനോഭാവം പ്രോല്‍സാഹിപ്പിക്കുന്നതിനായുളള 'അടല്‍ ടിങ്കറിംഗ് ലാബ്‍സ്' പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 2,400 വിദ്യാലയങ്ങളെ തെരഞ്ഞടുത്തിട്ടുണ്ട് ഇത് ഈ പദ്ധതിക്ക് മുതല്‍ക്കൂട്ടാവും. 

വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനവുമാണ് പ്രധാന ലക്ഷ്യം. 


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി