ജേതാക്കളെത്തിയില്ല: അടിച്ച ലോട്ടറികളില്‍ നിന്നും സര്‍ക്കാരിന് കിട്ടിയത് 663 കോടി

By Web TeamFirst Published Jan 29, 2019, 1:56 PM IST
Highlights

സമ്മാനത്തിന് അര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്നാണ് ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 

കൊച്ചി: സമ്മാനർഹമായ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതുവഴി കഴിഞ്ഞ 8 വർഷത്തിനിടയില്‍ സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 663 കോടി രൂപ. ഈ തുക ട്രഷറിയിലേക്ക് മാറ്റിയെന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.  

സമ്മാനത്തിന് അര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷം കൊണ്ടാണ് ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 2010 ജനുവരി 1 മുതല്‍ 2018 സപ്റ്റംബർ 30 വരെയുള്ള കാലയളവില്‍ സമ്മാനർഹമായ 2826 ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി 663,96,79,914 രൂപയാണ് ജേതാക്കള്‍ക്ക് നഷ്ടമായത്.

2012 ലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഹാജരാക്കാതിരുന്നത് 371 എണ്ണം. ആ വർഷം വിതരണം ചെയ്യാതെ മിച്ചം വന്നത് 48,88,08,850 രൂപ. ഏറ്റവും കുറവ് ടിക്കറ്റുകള്‍ ഹാജരാക്കാതിരുന്നത് 2011ല്‍ 132 എണ്ണം. 23,36,48,130 രൂപ ആ വർഷവും ലാഭിച്ചു. എന്നാല്‍ ഈ തുക പ്രത്യേകം അക്കൗണ്ടിലേക്ക് മാറ്റി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

ടിക്കറ്റുകള്‍ ഹാജരാക്കത്തത് കൂടാതെ ചില ടിക്കറ്റുകളില്‍ സമ്മാനവിതരണവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാലും പണം നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിന് മറുപടിയായ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിക്കുന്നു.

click me!