
ചില ഓഹരിയുടമകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഉപഭോക്തൃ അവകാശ രംഗത്തുപ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സം ഓഫ് അസ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ വളര്‍ച്ചയ്ക്കായി പുറത്തുനിന്നുള്ള ബോര്‍ഡ് ചെയര്‍മാനെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ബോര്‍ഡ് ചെയര്‍മാനായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ വേണം. ഓഹരിയുടമകള്‍ക്കും ബോര്‍ഡിനുമിടയില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു ചെയര്‍മാനാണ് ഫേസ്ബുക്കിന്റെ വളര്‍ച്ചയ്ക്ക് നല്ലത്. ഇതിനുപകരം, എല്ലാ സ്ഥാനങ്ങളും സുക്കര്‍ബഗ് കൈയടക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.
ചില ഓഹരിയുടമകള്‍ അടക്കം മൂന്നു ലക്ഷത്തി മുപ്പതിനായിരം പേര്‍ ഒപ്പിട്ട ഹര്‍ജി ബോര്‍ഡിന് സമര്‍പ്പിച്ചതായി സം ഓഫ് അസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.